മോഹന്‍ലാലിനെതിരേ ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: നോട്ട് നിരോധനത്തെ അനുകൂലിച്ചുള്ള നടന്‍ മോഹന്‍ലാലിന്റെ പോസ്റ്റിനെ പരോക്ഷമായി വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നോട്ട് നിരോധനത്തിനുശേഷം ആശുപത്രിയില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെകുറിച്ചു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.
നോട്ട് നിരോധനം കുറച്ചു നാളേക്കുള്ള ബുദ്ധിമുട്ടെന്നേ ആദ്യം കരുതിയുളളു. സ്വന്തം അക്കൗണ്ടില്‍ പണമുണ്ടെങ്കിലും കുറച്ചെടുത്താല്‍ മതിയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞപ്പോള്‍, 'എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാന്‍ വരുന്നോ'യെന്നു ചോദിക്കാന്‍ തോന്നിയെന്നും തന്റെ നിയന്ത്രണം വിട്ടുവെന്നും ഭാഗ്യലക്ഷ്മി തുടരുന്നു.
ആശുപത്രിയില്‍ നില്‍ക്കുന്നവരാരും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരല്ലെന്നും ജീവന്‍ നിലനിര്‍ത്താന്‍ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്നവരാണെന്നും ആ വേദന അനുഭവിക്കുമ്പോഴേ അറിയൂവെന്നുമാണു മോഹന്‍ലാലിനെതിരേയുള്ള വിമര്‍ശനം.
മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങളിലും പരാതികളില്ലാതെ വരിനില്‍ക്കുന്നവര്‍ ഒരു നല്ലകാര്യത്തിനായി അല്‍പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മോഹന്‍ലാല്‍ കഴിഞ്ഞദിവസം തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണു ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അഭിപ്രായത്തെ ചോദ്യം
ചെയ്യുന്നതു
ജനാധിപത്യവിരുദ്ധം:
വി.മുരളീധരന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നതു ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നു ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍. വിയോജിപ്പുണ്ടെങ്കില്‍ അതിലെ കാര്യകാരണങ്ങള്‍ നിരത്തി എതിര്‍ക്കുകയാണു ജനാധിപത്യ മര്യാദ.
മോഹന്‍ലാലിന്റെ അഭിപ്രായ പ്രകടനത്തില്‍നിന്നും ഏതാനും വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അദ്ദേഹത്തെ അവഹേളിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."