റവന്യു ജില്ലാകായികമേള: കോതമംഗലം കുതിക്കുന്നു
സ്വന്തം ലേഖിക
കൊച്ചി:15-ാമത് എറണാകുളം റവന്യു ജില്ലാ കായികമേളയുടെ ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ 24 സ്വര്‍ണ്ണമുള്‍പ്പെടെ 210 പോയിന്റുമായി കോതമംഗലം ഉപജില്ല കുതിക്കുന്നു.
തൊട്ടടുത്ത എറണാകുളം ഉപജില്ല 27 പോയിന്റുമായി ബഹുദൂരം പിന്നിലാണ്.ആദ്യദിനത്തില്‍ മുപ്പത് ഇനങ്ങളില്‍ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ കോതമംഗലം 24 സ്വര്‍ണ്ണത്തിനുപുറമെ 23 വെള്ളിയും 21 വെങ്കലവും നേടിയിട്ടുണ്ട്.
രണ്ടാംസ്ഥാനത്തുള്ള എറണാകുളം ഉപജില്ല 4 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും മാത്രമാണ് നേടിയത്.ഏഴ് പോയിന്റുനേടി മൂന്നാമതെത്തിയ അങ്കമാലിക്ക് ആദ്യദിനത്തില്‍ സ്വര്‍ണ്ണമൊന്നും നേടാന്‍ കഴിഞ്ഞില്ല.
രണ്ട് വെള്ളിയും ഒരു വെങ്കലവും ഇവര്‍ നേടിയിട്ടുണ്ട്.രണ്ട് വെങ്കലം മാത്രം നേടിയ വൈപ്പിന്‍ ഉപജില്ലയാണ് പോയിന്റുനിലയില്‍ പിന്നില്‍.
എന്നാല്‍ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, കൂത്താട്ടുകുളം, കോലഞ്ചേരി ഉപജില്ലകള്‍ക്ക് ആദ്യ ദിനം പോയിന്റൊന്നും നേടാനായില്ല.
ആദ്യ ദിനമായ ഇന്നലെ ഒരു സ്റ്റേറ്റ് റെക്കോര്‍ഡും അഞ്ച് മീറ്റ് റെക്കോര്‍ഡും ഉള്‍പ്പെടെ ആറ് റെക്കോര്‍ഡുകള്‍ തകര്‍ത്തു.
ആദ്യ ഇനമായ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലെ ബിബിന്‍ ജോര്‍ജ് സ്വന്തം റെക്കോര്‍ഡ് തകര്ത്തുകൊണ്ടായിരിന്നു മേളയിലെ ആദ്യ സ്വര്‍ണ്ണം നേടിയത്.
സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോയില്‍ കഴിഞ്ഞ സംസ്ഥാന കായിക മേളയിലെ ഷിജോ മാത്യുവിന്റെ 40.71 മീറ്റര്‍ ദൂരമാണ് മാര്‍ബേസിലെ അമല്‍ പി.രാഘവ് തകര്‍ത്തത്.പുതിയ ദൂരം 44.80 മീറ്റര്‍.
കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്കൂളിലെ ഓംകാര്‍നാഥും തേവര സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ലിനറ്റ് ജോര്‍ജ്ജും കായികമേളയിലെ അതിവേഗക്കാരായി.
അഭിനവ് പി.കെയും അഭിഷ.പിയും ബിബിന്‍ ജോര്‍ജും ഇരട്ട സ്വര്‍ണം നേടി.
14 സ്വര്‍ണ്ണവും 13 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 116 പോയിന്റുനേടിയ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസാണ് ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുനേടിയ സ്കൂള്‍.
62 പോയിന്റുനേടി രണ്ടാംസ്ഥാനത്തുള്ള കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് ആറ് സ്വര്‍ണ്ണവും എട്ട് വീതം വെള്ളിയും് വെങ്കലവും നേടി.31 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തുള്ള മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും നേടി.
എട്ട് സ്കൂളുകള്‍ക്ക് ഒരു പോയിന്റുമാത്രമെ നേടാന്‍ കഴിഞ്ഞുള്ളു. .രണ്ടാം ദിനമായ ഇന്ന് 35 ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
രുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."