HOME
DETAILS

സംഘര്‍ഷത്തിന് അയവില്ല

  
backup
May 20 2016 | 18:05 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയില്‍ പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം. 19നു അര്‍ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമാണ് അക്രമം അരങ്ങേറിയത്. കരിവെള്ളൂര്‍ ചീറ്റയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കാര്‍ തീവച്ചു നശിപ്പിച്ചു.ആര്‍.എസ്.എസ് മുന്‍ കാര്യവാഹക് എം.വി സത്യന്റെ കാറാണ് കത്തിച്ചത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12 ഓടെയാണ് സംഭവം. കെ.എല്‍.13.എഫ്.2544 നമ്പര്‍ അംബാസിഡര്‍ കാറിന്റെ ഉള്‍വശത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

2013ല്‍ ബലിദാന പരിപാടിക്ക് പോവുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച സത്യന്റെ ഉടമസ്ഥതയിലുള്ള മിനിലോറി പെരുമ്പ പാലത്തിന് സമീപം തകര്‍ത്തിരുന്നു.
ദേശീയ പാതയ്ക്കരികിലെ എടാട്ട് ചെറാട്ടെ കോണ്‍ഗ്രസ് ഓഫിസിനു നേരെ ബോബേറുണ്ടായി. സംഭവത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ വാതിലും മൂന്നു ജനല്‍ ഗ്ലാസ്സുകളും തകര്‍ന്നു. രാത്രി 11 ഓടെയാണ് സംഭവം. ബോംബേറിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാങ്കോലില്‍ കോണ്‍ഗ്രസ് നേതാവിനെ മര്‍ദനമേറ്റ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.വി നാരായണനാണ് മര്‍ദനമേറ്റത്.
വിജയാഘോഷത്തിനിടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അതിനിടെ കാറമേലില്‍ മുസ്‌ലിം ലീഗിന്റെ കൊടിയും കൊടിമരവും തകര്‍ത്തതായും പരാതിയുണ്ട്.


ഇരിക്കൂര്‍: എല്‍.ഡി.എഫ് വിജയാഹ്ലാദത്തിനിടയില്‍ ഊരത്തൂരില്‍ വീടിനു നേരെ പടക്കം കത്തിച്ച് എറിഞ്ഞതായി പരാതി. മന്ത്രി കെ.സി ജോസഫിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സി.വി ദിവാകരന്റെ വീടിനു നേരെയാണു പടക്കമെറിഞ്ഞത്. പുലിക്കാട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായതായും പരാതിയുണ്ട്. കുയിലൂര്‍ പഴശ്ശി അണക്കെട്ട് റോഡിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സജീവ(39) നെ ഇരിക്കൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിയൂരില്‍ ബി.ജെ.പിയുടെ ആഹ്ലാദപ്രകടനത്തിനിടെ ബോംബെറിഞ്ഞതായും പരാതിയുണ്ട്.
സംഘര്‍ഷത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. പൊലിസ് ഉടന്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു. പുലിക്കാട് സ്വദേശികളായ റെജി (33), മനോജ് (36), രസിന്ത് (25) എന്നിവരെ ഇരിക്കൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരയത്തുംചാലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സണ്ണി (28) യെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചതായും പരാതിയുണ്ട്.
തളിപ്പറമ്പ് : മഴൂര്‍ ബി.ജെ.പി. ഓഫിസിലെ മാരാര്‍ജി മന്ദിരത്തിനു നേരെ അക്രമം. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബി.ജെ.പി, ആര്‍.എസ്.എസ്, ബി.എം.എസ് എന്നിവയുടെ കൊടിയും നശിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കാണിച്ച് ബി.ജെ.പി മഴൂര്‍ ബൂത്ത് പ്രസിഡന്റ് നടിക്കണ്ടി ചന്ദ്രന്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago