HOME
DETAILS
MAL
മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ച് ശതമാനം മാത്രം
backup
May 20 2016 | 18:05 PM
ന്യൂഡല്‍ഹി: മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ചു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇകോണമിക് റിസര്‍ച്ച് (എന്‍.സി.എ.ഇ.ആര്‍) ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
റിപ്പോര്‍ട്ട് പ്രകാരം അഞ്ചു ശതമാനം മാത്രമാണ് ഇന്ത്യയില്‍ മിശ്രശതമാനമെങ്കിലും സംസ്ഥാനങ്ങളില്‍ ഈ കണക്കുകള്‍ക്ക് മാറ്റമുണ്ട്. 87 ശതമാനം ക്രിസ്ത്യന്‍ വിശ്വാസികളുള്ള മിസോറാമിലാണ് ഏറ്റവും കൂടുതല്‍ മിശ്രവിവാഹം നടക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ 50 ശതമാനം അധികമാണ് ഇവിടുത്തെ മിശ്രവിവാഹനിരക്ക്. മിസോറാമിന് തൊട്ടുപിന്നിലുള്ള മേഘാലയയും സിക്കിമുമാണ്. ഇവിടെ യഥാക്രമം 46ഉം 38ഉം ശതമാനമാണ് മിശ്രവിവാഹ നിരക്ക്. 2011-2012 കാലയളവില്‍ തയ്യാറാക്കിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എന്‍.സി.എ.ഇ.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."