ശാസ്ത്രജ്ഞര്‍ക്കായുള്ള ദേശീയ ശില്‍പശാല സമാപിച്ചു
പുത്തൂര്‍വയല്‍: കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ഗ്രാമീണ ജനതയുടെ സുസ്ഥിര ഉപജീവന മാര്‍ഗങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്തുതിനെ സംബന്ധിച്ചും ശാസ്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കുന്നതിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച പഞ്ചദിന ശില്‍പശാല സമാപിച്ചു.
കേരള കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയര്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് സമാപന യോഗം ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ പ്രസാദ് അധ്യക്ഷനായി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 35 ശാസ്ത്രജ്ഞര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഡോ. ഇ.ഡി.ഐ ഒലിവര്‍ കിങ്ങ് (ചെന്നൈ), ഡോ. നിരജ്ഞന മൂര്‍ത്തി (ബംഗ്ലുളൂരു), ഡോ. പി. ഇ രാജശേഖരന്‍ (ബംഗളൂരു), ഡോ. കെ.ആര്‍ അശോക് (കോയമ്പത്തൂര്‍), ഡോ. എസ് ചിന്നമൈ (ചെന്നൈ), ഡോ. വി. എസ് ബഷീര്‍ (കൊച്ചി), ഡോ. നിര്‍മ്മല്‍ ബാബു (കോഴിക്കോട്), ഡോ. ആര്‍ രുഗ്മിണി, ഡോ. എസ്. എഡിസണ്‍ (തിരുവനന്തപുരം), ഡോ. ജഗന്‍ (ചെന്നൈ), ഡോ. എച്ച് ശിവരാമു (ബംഗളൂരു), ഡോ. രാജലക്ഷമി (ചെന്നൈ), ഡോ. എന്‍ അനില്‍ കുമാര്‍, ശാസ്ത്രജ്ഞരായ ഗിരിജന്‍ ഗോപി, വി.വി ശിവന്‍, പ്രജീഷ് പരമേശ്വരന്‍, സി.എസ് ധന്യ, സുമ വിഷ്ണുദാസ്, ഡോ. സി.എസ് ചന്ദ്രിക, ഡോ രാഗിണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ സ്വാഗതവും ഹെഡ് ഡോ. വി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജീനോ സേവ്യര്‍ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമന്റെയും അത്തികൊല്ലി കുറിച്ച്യ തറവാട്ടിലേക്കും പ്രമുഖ ജൈവവൈവിധ്യ കര്‍ഷകന്‍ കെ.വി ദിവാകരന്റെ കൃഷിയിടത്തിലേക്കും പഠനയാത്രയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."