മാവോസേതൂങ്ങിന്റെ അവസ്ഥ മോദിക്കുമുണ്ടാകും: ശബരിനാഥ് എം.എല്‍.എ
കണ്ണൂര്‍: ചൈനയില്‍ വിത്തു കൊത്തി ഭക്ഷിക്കുന്ന മുഴുവന്‍ കുരുവികളെയും കൊല്ലാനുത്തരവിട്ട മാവോസേതൂങ്ങിന്റെ അവസ്ഥ മോദിക്കുമുണ്ടാകുമെന്ന് കെ.എസ് ശബരിനാഥ് എം.എല്‍.എ.
നോട്ടു പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷികളെ കൊന്നപ്പോള്‍ കീടങ്ങള്‍ കൂടുകയും അതുമൂലം കൃഷി നശിക്കുകയും പട്ടിണി ഉണ്ടാവുകയും ജനങ്ങള്‍ മരിക്കുകയും ചെയ്തു. കുറച്ച് കള്ളപ്പണക്കാര്‍ക്ക് വേണ്ടി 1000ന്റെയും 500ന്റെയും നോട്ടുകള്‍ നിരോധിച്ചത് സമ്പദ്വ്യവസ്ഥയെ 25 വര്‍ഷത്തോളം പിന്നോട്ടുവലിക്കുമെന്നും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.എ ഹരി അധ്യക്ഷനായി. റിജില്‍ മാക്കുറ്റി, ഒ.കെ പ്രസാദ്, വി.വി പുരുഷോത്തമന്, സുരേഷ് ബാബു എളയാവൂര്, കട്ടേരി നാരായണന്, പി മാധവന്, സി.ടി ഗിരിജ, സുധീഷ് മുണ്ടേരി, സുധീപ്
ജെയിംസ്, വി.പി അബ്ദുല്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."