കര്‍ഷകക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തേന്‍വരിക്ക മാമ്പഴമേള
ഗുരുവായൂര്‍: കര്‍ഷകകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ തേന്‍വരിക്ക മാമ്പഴമേള നടത്തുന്നു. തൈക്കാട് തിരിവ് കെ.എസ്.ഇ.ബി പവര്‍ഹൗസിനു മുന്‍വശത്തുള്ള ലിബ്ര ടവറില്‍ നാളെ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മേള മെയ് 29ന് സമാപിക്കും. ഗുരുവായൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്താകുമാരി അധ്യക്ഷയാകും.
ചടങ്ങില്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മേളയില്‍ ഇന്ത്യയിലും കേരളത്തിലും തൃശ്ശൂര്‍ ജില്ലയിലെ നാടന്‍ മാമ്പഴങ്ങള്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശി ഉള്‍പ്പെടെ 80ല്‍പരം മാമ്പഴങ്ങള്‍ ഉണ്ടായിരിക്കും.
ടര്‍ക്കി, സിങ്കപ്പൂര്‍, യുഎസ്എ, ശ്രീലങ്ക, ചൈന, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള മാമ്പഴങ്ങള്‍ വില്‍പനയ്ക്കും പ്രദര്‍ശനത്തിനും ഒരുക്കുന്നുണ്ട്. ഹുദാദത്ത്, അല്‍ഫോണ്‍സ, ബദാമി, ബങ്കനാപ്പിള്ളി, ബ്ലാക്ക്&റോസ്, സിപ്പ് അപ്പ്, ഹിമപസന്ത്, പ്രിയൂര്‍, ജൂസര്‍, മൂവാണ്ടന്‍, ചന്ദ്രകാരന്‍, സിന്ദുര്‍, തോത്താപുരി, ഗോവ, റൊമാനിയൊ, മല്‍ഗോവ, കൊളംബ്, മല്ലിക, വെള്ളമൂവാണ്ടന്‍, കിര്‍ണി പഴുപ്പന്‍, ആമതോടി, ചപ്പികുടിയന്‍, ചോല, തേന്‍വള്ളി, കിളിച്ചുണ്ടന്‍,
ജഹാംഗീര്‍, ലഡുതിരി, മുണ്ടപ്പ, വാളോര്‍, തമ്പോക്, നാക്ക്‌നക്കി, കാഞ്ചനപ്പട്ട്, ബദ്ദ്, സേലം, തൈര് മെയിര്, കല്‍ക്കണ്ടകുറി, ചക്കരകുണ്ടി, പീലി, ചിരി, കാഠ്പാടി, കാലാപാനി, കര്‍പ്പൂരഗന്ധി, പേരക്ക മാങ്ങ, ചോളന്‍രാജ, ജൂസന്‍ജംഗ്, നെല്ലൂര്‍, നാഗാല, പഞ്ചവര്‍ണം, നെട്ടികുഴിയന്‍, ചിപ്പി, മയൂരി, ചക്കരകുട്ടി, തേന്‍പുരട്ടി, ചുണ്ടന്‍, അമ്മിണി, തൊലികയ്പന്‍, വട്ടന്‍, കല്‍പകവാടി, പത്മതീര്‍ഥം, ഗരീബരി തുടങ്ങി 80ല്‍പരം വിദേശികളും സ്വദേശികളുമായ മാമ്പഴങ്ങള്‍ക്ക് പുറമെ തേന്‍വരിക്ക ചക്കകളും ചക്കവരട്ടിയതും, ചക്കഅടയും,
മാമ്പഴപായസവും ചക്കപായസവും മറ്റു ചക്ക ഉല്‍പന്നങ്ങളും മേളയില്‍ ഉണ്ടായിരിക്കും. മരുന്നടിക്കാത്ത പുകയില്‍ പഴുപ്പിച്ച മാമ്പഴങ്ങളായിരിക്കും മേളയില്‍ വില്‍ക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് 7.30 വരെയായിരിക്കും പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."