ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്: കലക്ടര്‍
പാലക്കാട്: ഭിന്നശേഷിയുളളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമൂഹം കണ്ടില്ലെന്ന് നടിക്കരുതെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഓര്‍മിപ്പിച്ചു. ഇവരുടെ പ്രശ്നങ്ങളില്‍ രക്ഷിതാക്കളും മാധ്യമങ്ങളും മറ്റുള്ളവരും വളരെ താല്പര്യത്തോടെ ഇടപെടണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിയുളളവരുടേയും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും പ്രസ് ക്ലബും സംയുക്തമായാണ് സെമിനാര്‍ നടത്തിയത്. ഭിന്നശേഷിയുളളവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ പ്രൊജക്റ്റുകള്‍, സി. ലൈലയും. പ്രാദേശികതലത്തില്‍ കുട്ടികളുടെ പോഷകാഹാരവും ക്ഷേമവും ഉറപ്പാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍, ബാലവിവാഹം തടയല്‍ എന്നിവയെ കുറിച്ച് പി. മീരയും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."