തെക്കുംകരയില്‍ നിന്ന് മത്സരിച്ചത് നാല് പേര്: നിയമസഭയിലെത്തിയത് മൊയ്തീന് മാത്രം
വടക്കാഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പില്‍ തെക്കുംകര പഞ്ചായത്തില്‍ നിന്ന് വിവിധ പാര്‍ട്ടികള്‍ക്കായി ജനവിധി തേടിയത് നാല് പേര്. ഇതില്‍ നിയമസഭയിലെത്താനായത് കുന്നുംകുളത്ത് മത്സരിച്ച ഇടത് സ്ഥാനാര്‍ഥി എ.സി മൊയ്തീന് മാത്രം.
മൊയ്തീനെ കൂടാതെ വടക്കാഞ്ചേരിയിലെ ഇടത് സ്ഥാനാര്‍ഥി മേരി തോമസ്, പാലക്കാട് മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്, വടക്കാഞ്ചേരിയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.എ ഗദ്ദാഫി എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
മൊയ്തീന് കുന്നുംകുളത്ത് സി.പി ജോണിനെ 7782 വോട്ടിന് പരാജയപ്പെടുത്തിയപ്പോള്‍ മേരി വടക്കാഞ്ചേരിയില്‍ 43 വോട്ടിന് അനില്‍ അക്കരയോട് തോറ്റു.
പാലക്കാട് ശോഭ സുരേന്ദ്രന് കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത് 17,843 വോട്ടിനാണ്.
വടക്കാഞ്ചേരിയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.എ ഗദ്ദാഫി 477 വോട്ട് മാത്രമാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."