പട്ടികജാതി വിപണന കേന്ദ്രം ഒഴിപ്പിക്കുന്നതിനെതിരേ പ്രതിഷേധം
മലമ്പുഴ: പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്കായി ഒരുക്കിയ വിപണനകേന്ദ്രം ഒഴിപ്പിച്ചു ഗ്രാമന്യായാലയം ആരംഭിക്കാനുള്ള ഭരണസമിതി നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഗ്രാമന്യായാലയം മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ബി.ജെ.പി - കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിപണനകേന്ദ്രം വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വിയോജനക്കുറിപ്പിനെ തുടര്‍ന്ന് ഗ്രാമന്യായാലയം ആരംഭിക്കാന്‍ മറ്റൊരിടത്ത് സ്ഥലം ഉടന്‍ കണ്ടെത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന് അറിയിച്ചിരുന്നു.
പെറ്റിക്കേസുകളും 50,000 രൂപയില്‍ താഴെയുള്ള സിവില്‍ കേസുകളും ചെറിയ മോട്ടോര്‍ വാഹന കേസുകളും ഉള്‍പ്പെടെയുള്ളവ പഞ്ചായത്തിനകത്തു പരിഹരിക്കുന്നതിന്റെ ഭാഗമായാണു ഗ്രാമന്യായാലയം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ കുഴല്‍മന്ദം, ശ്രീകൃഷ്ണപുരം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഇവ ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."