ജിയോ സിം വാരിക്കൂട്ടുന്നവര്‍ ജാഗ്രതൈ; പഴയ സിം റദ്ദായേക്കാം
കണ്ണൂര്‍: സൗജന്യ 4ജി സേവനങ്ങള്‍ നല്‍കി മൊബൈല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ കണക്ഷനുകള്‍ നല്‍കുന്നതില്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനായി ഒരു സിം എടുക്കാനെത്തുന്നവര്‍ക്ക് പോലും നല്‍ക്കുന്നത് പത്തോളം സിമ്മുകള്‍. ഇത് സിം കാര്‍ഡ് ഉപയോഗത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
2013ല്‍ ടെലികോം മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശ പ്രകാരം ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പത് സിം മാത്രമേ നല്‍കാന്‍ പാടുള്ളു. എന്നാല്‍ ജിയോ സിം എടുക്കനെത്തുവരില്‍ പലര്‍ക്കും നേരത്തെ രണ്ടില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉണ്ടെന്നതാണ് വസ്തുത. ഇതൊന്നും പരിഗണിക്കാതെയാണ് യഥേഷ്ടം ജിയോ സിം നല്‍കുന്നത്.
ഒന്‍പതില്‍ കൂടുതല്‍ സിമ്മുള്ളവരുടെ നമ്പറുകള്‍ ഡിസ്‌കണക്ട് ചെയ്യണമെന്നാണ് ടെലികോം മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ നമ്പറുകള്‍ ഡിസ്‌ക്കണക്ട് ചെയ്യുമ്പോള്‍ ആദ്യം മറ്റ് സേവനദാതക്കളുടെ നമ്പറുകളായിരിക്കും ഡിസ്‌കണക്ട് ചെയ്യുക. നിലവിലെ ജിയോ ഓഫറിന് നേരെ വാളോങ്ങി ഒരുവശത്ത് ട്രായിയും മറുവശത്ത് മറ്റു സ്വകാര്യ ടെലികോം സേവനദാതാക്കളും നില്‍ക്കുമ്പോള്‍ തങ്ങളുടെ കണക്ഷനുകള്‍ ഡിസ്‌കണക്ട് ചെയ്യുന്നത് മറ്റ് സേവനദാതാക്കളും ജിയോയും തമ്മിലുള്ള പോര് വര്‍ധിക്കാന്‍ കാരണമാവും.
നിലവില്‍ കടകള്‍ വഴിയും തിരക്കേറിയ സ്ഥലങ്ങളിലും ജിയോ തന്നെ നേരിട്ട് ജീവനക്കാരെ വച്ച് സിം നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ സിമ്മിനായി എത്തുന്നവരെ കുറഞ്ഞത് രണ്ടിലധികം സിം നല്‍കിയാണ് വിടുന്നത്.
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വീട്ടുപടിക്കല്‍ 4ജി സിം എത്തിച്ചു നിമിഷനേരങ്ങള്‍ക്കകം ആക്ടിവേറ്റു ചെയ്തു നല്‍കുന്ന പദ്ധതി അടുത്തയിടെ ജിയോ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലും ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പത് സിം വരെ നല്‍കുമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്. ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അറിയാതെ പലരും ജിയോയുടെ ഈ കെണിയില്‍ വീഴുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."