രണ്ടു പതിറ്റാണ്ടിന് ശേഷം കുന്നൂരില്‍ രണ്ടില തളിര്‍ത്തു
ഊട്ടി: 20 വര്‍ഷങ്ങള്‍ക്ക് ശേഷം നീലഗിരിയിയെ കുന്നൂര് നിയോജക മണ്ഡലം ഡി.എം.കെയില്‍ നിന്ന് എ.ഐ.എ.ഡി.എം.കെ പിടിച്ചെടുത്തു.
3710 വോട്ടിനാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ശാന്തിരാമു ഡി.എം.കെയിലെ മുന്‍ ചീഫ് വിപ്പും ജില്ലാ സെക്രട്ടറിയുമായ ബി.എം മുബാറകിനെ പരാജയപ്പെടുത്തിയത്. അതേസമയം ബഡുക വിഭാഗം വോട്ട് ഡി.എം.കെക്ക് ലഭിക്കാത്തതാണ് പരാചയ കാരണമെന്നാണ് അറിയുന്നത്. മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ കെ രാമചന്ദ്രന് സീറ്റ് കൊടുക്കാത്തതിനെത്തുടര്‍ന്ന് ബഡുകര്‍ വിഭാഗം വോട്ട് ചെയ്തിട്ടില്ലെന്നാണ് പരക്കെയുള്ള സംസാരം.
മുബാറകിനെതിരെ തുടക്കത്തില്‍ പരസ്യമായി രാമചന്ദ്രന് വിഭാഗം രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഡി.എം.കെ തോല്വിയുണ്ടായതെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിലും അത് വേണ്ടത്ര ഫലവത്തായിരുന്നില്ല. കുന്നൂര് ഡി.എം.കെ കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. 1984ലും 1991ലും കുന്നൂരില്‍ എ.ഡി.എം.കെ വിജയിച്ചിരുന്നു. കുന്നൂരില്‍ മത്സരിച്ചിരുന്ന ഡി.എം.ഡി.കെ, ബി.ജെ.പി തുടങ്ങിയ പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥികളടക്കമുള്ള 11 പേര്‍ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. ഊട്ടി മണ്ഡലത്തിലും പ്രമുഖ പാര്‍ട്ടികളടക്കമുള്ള എട്ട് സ്ഥാനാര്‍ഥികളുടെ കെട്ടിവെച്ച പണം നഷ്ടപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."