HOME
DETAILS

പാടിപ്പഴകിയ വാഗ്ദാനങ്ങള്‍; പാടിച്ചിറ ആശുപത്രിക്ക് ദുര്‍ഗതി

  
backup
May 20 2016 | 18:05 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

പുല്‍പ്പള്ളി: പാടിച്ചിറ ഗവ. ആശുപത്രിയുടെ പേരില്‍ ജനപ്രതിനിധികള്‍ നല്കിയ ഉറപ്പുകള്‍ പാഴ്‌വാക്കായി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സയൊരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കിടത്തിചികിത്സയ്ക്കുള്ള വാര്‍ഡുകളും ആവശ്യമായ ജീവനക്കാരുണ്ടായിട്ടും ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ക്ക് താമിസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ആശുപത്രിയെ അവഗണിക്കുകയാണ്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏക ആരോഗ്യകേന്ദ്രമായിട്ടുപോലും ആവശ്യമായ ചികിത്സ സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആദിവാസി വിഭാഗങ്ങള്‍ ഏറെയുള്ള പ്രദേശമായിട്ടുപോലും മതിയായ ചികിത്സയൊരുക്കുന്നതിന് അലംഭാവം കാണിക്കുകയാണെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
ചെറിയൊരു അസുഖം ഉണ്ടായാല്‍ പോലും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള സീതാമൗണ്ട്, മരക്കടവ്, കൊളവള്ളി പെരിക്കല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ 15 കിലോമീറ്റര്‍ അകലെയുള്ള പുല്‍പ്പള്ളിയില്‍ എത്തേണ്ട അവസ്ഥയാണ്.
ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മിച്ചെങ്കിലും കിടത്തി ചികിത്സയൊരുക്കാന്‍ അരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാമ് ജനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago