പച്ചക്കറി ഉല്‍പ്പാദന രൂപരേഖ: കൃഷി വകുപ്പ് സെമിനാര്‍ നടത്തി
കണ്ണൂര്‍: ജില്ലയില്‍ പച്ചക്കറി ഉദ്പാദനത്തില്‍ വ്യക്തമായ ആസൂത്രണത്തിന്റെ അഭാവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അഭിപ്രായപ്പെട്ടു.
പച്ചക്കറി ഉല്‍പ്പാദന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ ഓമന അധ്യക്ഷയായി. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രഫസര്‍ വി.കെ രാജു, കാര്‍ഷിക വികസന കേന്ദ്രം തലവന്‍ കെ ജയരാജ്, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ പി.കെ ലളിത സംസാരിച്ചു.പച്ചക്കറി കൃഷി ചെയ്യുന്നതിന് ബ്ലോക്ക് തലത്തില്‍ ഉല്‍പാദന രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. വിളക്രമീകരണം, ഉല്‍പ്പാദന രംഗത്തെ പ്രശ്‌നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ഉല്‍പ്പാദനവും കമ്പോളത്തിന്റെ ആവശ്യവും തമ്മിലെ അന്തരം, നിലവിലെ കൃഷിരീതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."