ചെക്‌പോസ്റ്റില്‍ ഭക്ഷ്യഎണ്ണയുടെ പരിശോധനകള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം
മീനാക്ഷിപുരം: മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ ഭക്ഷ്യഎണ്ണയുടെ പരിശോധനകള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പിന്റെ ഒന്നരമാസത്തിനു മുന്‍പ് നിര്‍ത്തിവെച്ച ഭക്ഷ്യഎണ്ണ കയറ്റിയ ടാങ്കര്‍ലോറികളുടെ പരിശോധനയാണ് ഭക്ഷ്യ സുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. സ്ഥിരമായി പരിശോധന നടത്തിവന്നിരുന്ന ചെക്‌പോസ്റ്റില്‍ നിലവില്‍ ഒരാഴ്ച്ചക്ക് ഒരുതവണ തോന്നിയപോലെ വന്ന് ഏതെങ്കിലും ഒരു ടാങ്കര്‍ലോറിയുടെ നമ്പര്‍ എഴുതിയെടുത്ത് തിരിച്ചുപോകുന്ന പ്രവണതയാണ് നിലവിലുള്ളത്. രണ്ടുമാസത്തിനു മുന്‍പ് ഭക്ഷ്യസുരക്ഷാവകുപ്പ് മീനാക്ഷിപുരം വഴി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കു കടക്കുന്ന ഭക്ഷ്യഎണ്ണകയറ്റിയ ലോറികളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ച് ഭക്ഷ്യഎണ്ണ സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് അച്ചിരുന്നു.
എന്നാല്‍ രണ്ടുമാസത്തോളമായി ഇത്തരം പരിശോധനകള്‍ പ്രഹസനമായത് ഭക്ഷ്യ എണ്ണലോഭിയുടെ ഇടപെടലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രിയിലാണ് തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായ തോതില്‍ ഭക്ഷ്യഎണ്ണകയറ്റിയ ടാങ്കര്‍ലോറികള്‍ കേരളത്തിലേക്കു കടക്കുന്നത് പ്രധാനമായും വെളിച്ചെണ്ണയും കടലെണ്ണയുമാണ് പൊള്ളാച്ചി, പഴനി, ഉടുമല, ഈറോഡ് എന്നീ പ്രദേശങ്ങളില്‍ നിന്നും കേരളത്തിലെ വിവധ മാര്‍ക്കറ്റുകളിലെത്തുന്നത്. മീനാക്ഷിപുരം ചെക്‌പോസ്റ്റിലൂടെ മാത്രമെ ടാങ്കര്‍ലോറികള്‍കടക്കാവൂ എന്ന് നിര്‍ദേശമുണ്ടെങ്കിലും ഗോപാലപുരം, നടുപ്പുണ്ണി, അഞ്ചാംമൈല്‍, എല്ലപട്ടാന്‍കോവില്‍ എന്നീ ചെക്കപോസ്റ്റുകളിലൂടെയും ഭക്ഷ്യഎണ്ണ കയറ്റിയ ടാങ്കര്‍ലോറികള്‍ വ്യാപകമായി കടക്കുന്നുണ്ട്. ഇത്തരം ലോറികളില്‍ നിന്നും നികുതിക്കു പുറമെ മാമൂല്‍ വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്കു കടത്തിവിടുന്നത.് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പഴിതടച്ചുള്ള പരിശോധന കര്‍ശ്ശനമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."