HOME
DETAILS
MAL
എല്‍.ഡി.എഫ് രാപ്പകല്‍ സമരം സമാപിച്ചു
backup
November 26 2016 | 03:11 AM
കോഴിക്കോട്: നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരേ ജനകീയ പ്രതിരോധം തീര്‍ത്ത് രാപ്പകല്‍ സമരം സമാപിച്ചു. കോഴിക്കോട് ആദായനികുതി ഓഫിസിനു മുന്പില് എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ ആരംഭിച്ച സമരമാണ് ഇന്നലെ രാവിലെ സമാപിച്ചത്. ജില്ലയില്‍ 78 കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.
സമാപന ചടങ്ങില്‍ എം. മോഹനന് സ്വാഗതം പറഞ്ഞു. എം.കെ.എം കുട്ടി അധ്യക്ഷനായി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, എം. ഭാസ്കരന്, പി.ടി അബ്ദുള്ളക്കോയ, സി.പി മുസാഫര്‍ അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."