മാലിന്യം നിക്ഷേപിക്കുന്നത് കാല്‍നട, വാഹനയാത്ര ദുരിതത്തിലാക്കുന്നു
ചിറ്റൂര്‍: നല്ലേപ്പിള്ളി വണ്ടിത്തോട്ടിലെ റോഡുവക്കില്‍ മാലിന്യം നിക്ഷേപിക്കുന്നത് കാല്‍നട, വാഹനയാത്ര ദുരിതത്തിലാക്കി.
പച്ചക്കറി, കോഴിയിറച്ചി, കടകളിലെ മാലിന്യം എന്നിവയാണ് രാത്രികാലത്ത് റോഡ് സൈഡില്‍ നിക്ഷേപിക്കുന്നത്.മഴ പെയ്തതോടെ മാലിന്യം ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കുന്നതിനു പുറമേ പുഴുക്കളും ഏറെയാണ്. ഇത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനു കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മുമ്പു രണ്ടോ മൂന്നോദിവസം കൂടുമ്പോള്‍ മാലിന്യം ശുചീകരിക്കാറുണ്ടെങ്കിലും നിലവില്‍ ആഴ്ചകളായിട്ടും ഇതു നടക്കുന്നില്ല.ഭക്ഷ്യ-മാംസ മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ റോഡിനു കുറുകേ ഓടുന്നതിനാല്‍ ഇരുചക്രവാഹനാപകടവും പതിവാണ്. ഇതിനു പുറമേ പ്രദേശത്ത് ഇഴജന്തുക്കളും വ്യാപകമാണ്. റോഡുവക്കത്തെ മാലിന്യം നിക്ഷേപിക്കല്‍ തടഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."