HOME
DETAILS
MAL
സ്വകാര്യ പണമിടപാട് നിരോധിച്ചു
backup
November 26 2016 | 06:11 AM
റാഞ്ചി:ജാര്‍ഖണ്ഡില്‍ പലിശക്ക് പണം കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിരോധനം. സ്വകാര്യ പണമിടപാട് തടയല്‍ നിയമപ്രകാരമാണ് നടപടി. സംസ്ഥാന നിയമസഭയാണ് ഇത്തരമൊരു നിയമ നിര്‍മാണം നടത്തിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് തുടക്കത്തില്‍ ജയില്‍ ശിക്ഷയ്ക്കു പുറമെ 5,000 രൂപ പിഴയടക്കേണ്ടതായും വരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷക്കു പുറമെ പിഴതുകയായി 10,000 രൂപ അധികം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സ്വകാര്യ പണമിടപാടുകാരുടെ വലയില്‍ കുടുങ്ങി ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് ഗോത്ര മേഖലയിലുള്ളവരും കര്ഷകരുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം പലിശ രഹിത പണമിടപാടിനെക്കുറിച്ച് സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തില്‍ പ്രതിപാദിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."