ജിഷയെ അധ്യാപകന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് രാജേശ്വരി
കൊച്ചി:പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെ എല്‍.എല്‍.ബിക്ക് പഠിക്കുമ്പോള്‍ അധ്യാപകന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് രാജേശ്വരി.എന്നാല്‍ അധ്യാപകന്റെ പേര് ജിഷ വെളിപ്പെടുത്തിയിരുന്നില്ലെന്നും രാജേശ്വരി പറഞ്ഞു.
ഈ വിവരം അന്നുതന്നെ വീടിനടുത്തുള്ള കുറുപ്പുംപടി പൊലിസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. പിന്നീട് ജിഷ മരിച്ചുകഴിഞ്ഞപ്പോള്‍ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നതായും രാജേശ്വരി പറഞ്ഞു.
കേസില്‍ പിടിയിലായ അസം സ്വദേശി അമീറിനെ തൂക്കിക്കൊല്ലുക തന്നെ വേണം.ആ ദിവസത്തിനുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും രാജേശ്വരി പറഞ്ഞു.
ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ പലതും തനിക്ക് മനസ്സിലാകുന്നില്ല. മകളെ കൊന്നതിന്റെ വിശദാംശങ്ങള്‍ എനിക്ക് അറിയണമെന്നുണ്ട്.കേസുമായി ബന്ധപ്പെട്ട ഇനിയുള്ള കോടതി നടപടിക്രമങ്ങള്‍ മലയാളത്തിലാക്കണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.ജിഷ വധക്കേസുമായി സാമ്യമുള്ള 'പത്ത് കല്‍പ്പനകള്‍' എന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ജിഷയുടെ അമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."