ഇടതു വിജയാഹ്ലാദത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമം
കൊട്ടാരക്കര: ഇടതു വിജയാഹ്ലാദത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമം. ഡി.സി.സി ജന.സെക്രട്ടറി ബ്രിജേഷ് ഏബ്രഹാം, കേരളാകോണ്‍ഗ്രസ് ജേക്കബ് നേതാവ് സി.മോഹനന്‍പിള്ള, കോണ്‍ഗ്രസ് വാളകം മണ്ഡലം പ്രസിഡന്റ് സാംസണ് വാളകം, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം റജിമോന്‍ വര്‍ഗീസ്, കൊട്ടാരക്കര നഗരസഭാ കൗണ്‍സിലര്‍ നെല്‍സണ്‍ തോമസ് എന്നിവരുടെ വീടുകള്‍ക്കു നേരെ ആയിരുന്നു അക്രമം. കൊട്ടാരക്കരയിലെ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നേതാക്കള്‍ ആരോപിച്ചു. കേരളാ കോണ്‍ഗ്രസ്(ബി)യുടെ കൊടികള്‍ കെട്ടിയ ബൈക്കിലും കാറിലുമായി എത്തിയവരാണ് വീടിനു നേരെ കല്ലെറിയുകയും ഭീഷണിമുഴക്കുകയും ചെയ്തതെന്നു കാട്ടി കൗണ്‍സിലര്‍ നെല്‍സണ്‍ തോമസ് റൂറല്‍ എസ്.പിക്ക് പരാതി നല്കി. കേരളാകോണ്‍ഗ്രസ്(ബി) വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാക്കളുടെയും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായി സംസാരിച്ചവരുടെയും വീടുകള്‍ക്കു നേരെയാണ് അക്രമമുണ്ടായിരിക്കുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക്കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."