HOME
DETAILS
MAL
കടുങ്ങല്ലൂരില്‍ അഞ്ചുകടകളില്‍ മോഷണം
backup
November 28 2016 | 00:11 AM
കിഴിശ്ശേരി: കടുങ്ങല്ലുരില് അഞ്ചു കടകളില്‍ മോഷണം. കടുങ്ങല്ലൂര്‍ ജസീന ഹോട്ടല്‍, മര്‍ഹബ പഞ്ചര്‍ വര്‍ക്ക്സ്, ദോസ്ത് ഫാസ്റ്റ് ഫുഡ്, മജീദ് ചിക്കന്‍ സ്റ്റാള്‍, ബിസ്മില്ല ഫിഷ് മാര്‍ക്കറ്റ് എന്നി കടകളിലാണ് മോഷണം നടന്നത്. രാത്രി പത്തിനു ശേഷം കടയടച്ചു പോയവര്‍ രാവിലെ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കടയുടെ പൂട്ടുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. സി.എച്ച് സെന്ററിന്റേതുള്പ്പെടെയുള്ള സംഭാവന പെട്ടികളാണ് എല്ലാ കടകളില്‍ നിന്നും മോഷണം പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."