യാത്രക്കാര്‍ക്ക് ദുരിതമായി റോഡിലെ വെള്ളക്കെട്ട്
കിഴിശ്ശേരി: റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കൊണ്ടോട്ടി അരീക്കോട് സംസ്ഥാന പാതയില്‍ വെള്ളേരി പാലത്തിങ്ങല്‍ റോഡിലെ വെള്ളക്കെട്ടാണ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. ചെറിയ ഒരു മഴ പെയ്താല്‍ പോലും ഈ റോഡ് ചളിക്കുളമായി മാറുന്നതാണ് അവസ്ഥ. വെള്ളം ഒഴിഞ്ഞുപോവാനുള്ള സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. സ്വകാര്യ വ്യക്തികള്‍ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ഓവുചാല്‍ മണ്ണിട്ടു നികത്തിയതാണ് ഈ ദുരിതത്തിന് കാരണമെന്ന് പരിസവാസികള്‍ പറയുന്നു. വെള്ളേരി ജുമാമസ്ജിദിലേക്ക് വിശ്വാസികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡാണ്. ചെറിയ മഴ പെയ്താല്‍പോലും ദിവസങ്ങളോളം വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ചളിവെള്ളത്തില്‍ ചവിട്ടിയാണ് കാല്‍നടയാത്രക്കാര്‍ ഇതിലെ പോവുന്നത്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് ചളിവെള്ളം തെറിക്കുന്നതും പതിവാണ്. ഇരുചക്രമുള്‍പ്പെടെയുള്ള നൂറു കണക്കിന് വാഹനങ്ങളും കാല്‍നട യാത്രക്കാരും ദിനേ സഞ്ചരിക്കുന്ന ഈ റോഡില്‍ അടഞ്ഞ ഓവുചാല്‍ തുറന്ന് വെള്ളം ഒഴിഞ്ഞു പോവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."