എ.ഐ.വൈ.എഫ് മാര്‍ച്ചിനെ നേരിടാന്‍ വന്‍ പൊലിസ് പട
നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യ പ്രക്ഷോഭമെന്ന നിലയില്‍ എ.ഐ.വൈ.എഫ് നടത്തിയ ജനകീയ തെളിവെടുപ്പ് മാര്‍ച്ചിനെ നേരിടാന്‍ പൊലിസ് ഒരുക്കിയത് വന്‍ സന്നാഹം. രാവിലെ പത്തോടെ മാര്‍ച്ച് ഉണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതോടെ തന്നെ എടക്കര, വഴിക്കടവ്, പോത്ത്കല്ല് സ്‌റ്റേഷനുകളിലെ പൊലിസ് ഉദ്യോഗസ്ഥര്‍ ബാരിക്കേഡ് അടക്കമുള്ള സംവിധാനം റോഡിന് കുറുകെ ഒരുക്കി പ്രതിരോധം തീര്‍ത്തു.
പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്റെ അന്‍പത് മീറ്റര്‍ മുന്നിലായാണ് ബാരിക്കേഡ് സ്ഥാപിച്ചത്. 150ലേറെ പൊലിസുകാരും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
പതിനൊന്നേകാലോടെയാണ് മാര്‍ച്ച് തുടങ്ങിയത്. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ട് വരുമോ എന്ന ആശങ്കയും പൊലിസിനുണ്ടായിരുന്നു. മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിന്നു. സമരം വീക്ഷിക്കാന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്.
ലൈവാക്കാന്‍ 50ലേറെ മാധ്യമപ്രവര്‍ത്തകരും രാവിലെയോടെ സ്ഥലത്തെത്തിയിരുന്നു.
സി.പി.ഐയുടെ സമരമായതിനാല്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരേ പരാമര്‍ശം ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്പട തടിച്ചുകൂടിയത്. എന്നാല്‍ പേര് പറയാതെ സി.പി.എം നേതാക്കള്‍ക്കെതിരേ രൂക്ഷമായ രീതിയിലാണ് സി.പി.ഐ നേതാക്കള്‍ ഒളിയമ്പെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."