HOME
DETAILS
MAL
കൊതുകു നിവാരണ മരുന്നുമായി റെയ്ഡ്കോ
backup
November 29 2016 | 22:11 PM
കണ്ണൂര്‍: റെയ്ഡ്കോ കേരളയും ജ്യൂസ് അഗ്രോ സര്‍വിസ് സെന്ററും ബാക്റ്റോ പവറും ചേര്‍ന്ന് ബാക്ടോ പവര്‍ എന്ന ജൈവ കൊതുകു നിവാരണ മരുന്ന് വിപണിയിലെത്തിക്കുന്നു. കൊതുകിന്റെ മുട്ടകളെ ഭക്ഷണമാക്കുന്ന പ്രത്യേകയിനം ബാക്ടീരിയ ഉപയോഗിച്ചാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്. കൊതുകു വളരുന്ന സ്ഥലങ്ങളില്‍ സ്പ്രേ ചെയ്യുന്നതാണ് രീതി. കേരളത്തിലെ 50 റെയ്ഡ്കോ ശാഖകളിലൂടെയായിരിക്കും വിതരണം. 100 മില്ലിക്ക് 160 രൂപയാണ് വില. 100, 200, 500 മില്ലി ലിറ്റര്‍, ഒന്ന്, അഞ്ച്, 10, 20 ലിറ്ററുകളിലും ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജ്യൂസ് അഗ്രോ സര്‍വിസ് സെന്റര്‍ പ്രതിനിധി കൊല്ലം പണിക്കര്‍, റെയ്ഡ്കോ ജനറല്‍ മാനേജര്‍ എന്‍ കുട്ടികൃഷ്ണന്, മാര്‍ക്കറ്റിങ് മാനേജര്‍ മിന്നുഷ് ആര് രമേശ്, മാനേജര്‍ കെ.പി സെബാസ്റ്റ്യന്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."