അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ പൊലിസ് റെയ്ഡ്
നെടുങ്കണ്ടം: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പ്പന കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് ലിറ്റര്‍ വിദേശ മദ്യം പിടികൂടി. പൊലീസ് എത്തിയതറിഞ്ഞ് വില്പ്പനക്കാരന് ഓടി രക്ഷപെട്ടു.
തൂക്കുപാലം പാലം ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മുറി എടുത്താണ് വിദേശമദ്യത്തിന്റെ ചില്ലറ വില്‍പ്പന നടത്തി വന്നിരുന്നത്. നെടുങ്കണ്ടം പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡ് നടത്തിയത്.
ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില് നിന്നും വാങ്ങി മദ്യം സൂക്ഷിച്ചശേഷം അവധി ദിവസങ്ങളില്‍ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സമാന്തര ബാറായി പ്രവര്‍ത്തിച്ചുവന്നിരുന്ന വില്‍പ്പന കേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
ഓരോ കുപ്പിക്കും 150 - 200 രൂപ വീതം കൂടുതല്‍ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ഇവിടെ നിന്നും ആയിരത്തിലധികം വരുന്ന മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളും കണ്ടെത്തി. മുന്തിരി എന്ന് വിളിക്കുന്ന തൂക്കുപാലം സ്വദേശി അനില്‍ ടി നായരാണ് നടത്തിപ്പുകാരന്. ഇയാളുടെ ഓട്ടോറിക്ഷയിലാണ് മദ്യം ഇവിടെ എത്തിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തു. നെടുങ്കണ്ടം എസ് ഐ പി.ടി ബിജോയി, സി പി ഒ മാരായ രാജേഷ്, ഷാജഹാന്, ഹരികുമാര്‍, ഷിജോ എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് റെയ്ഡ് നടത്തിയത്.ടടട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."