കോട്ടപ്പള്ളിയില്‍ ഇന്നലെയും അക്രമം; വീടുകള്‍ക്ക് നേരെ കല്ലേറ്
വടകര: കുറ്റ്യാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ തുടങ്ങിയ സി.പി.എം അക്രമം തുടരുന്നു. കോട്ടപ്പള്ളിയില്‍ ഇന്നലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനത്തില്‍ പരുക്കേറ്റു. പതിനേഴും പത്തും വയസുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. രണ്ടു വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
ചിരികണ്ടോത്ത് അമ്മത്, ചിരികണ്ടോത്ത് ഹമീദ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. എടത്തില്‍ ഷക്കീറിന്റെ വീടിനു നേരെ അക്രമത്തിന് ശ്രമമുണ്ടായി. ആയുധവുമായി വീട് അക്രമിക്കാനായി കയറിയത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ മുസ്‌ലിം ലീഗ് ഓഫിസിന് നേരെയും വീടുകള്‍ക്കു നേരെയും അക്രമമുണ്ടായിരുന്നു. ടൗണിലെ മുസ്‌ലിം ലീഗ് ഓഫിസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കോട്ടപ്പള്ളി ഒതയോത്ത് അഷ്‌റഫിന്റെ വീടിനു നേരെ കല്ലേറുണ്ടായി. കോട്ടപ്പള്ളി ടൗണില്‍ നിര്‍ത്തിയിട്ട എടക്കണ്ടിയില്‍ ജഹാംഗീറിന്റെ കാര്‍ തകര്‍ത്തു. ഗ്ലാസുകള്‍ തകര്‍ത്ത ശേഷം തലകീഴായി മറിച്ചിട്ട നിലയിലാണ് കാര്‍.
തിരുവള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിക്കൊപ്പമാണ് തോടന്നൂരിലും അക്രമമുണ്ടായത്. അതേസമയം സംഭവത്തില്‍ പൊലിസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരോട് മൃദുസമീപനം തുടരുന്ന പൊലിസ് നിരപരാധികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണെന്ന് ലീഗ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."