HOME
DETAILS
MAL
സഹകരണ പ്രതിസന്ധി: ഉന്നതതല യോഗം ഇന്ന്
backup
November 30 2016 | 04:11 AM
തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നു സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സ് വിളിച്ചിരിക്കുന്നത്. കോഓപ്പറേറ്റീവ് ബാങ്ക് ടവറില്‍ ഇന്നു രാവിലെ 11നാണ് യോഗം. സഹകരണ, ടൂറിസം, ദേവസ്വം മന്ത്രിമാര്‍ക്കു പുറമേ സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."