HOME
DETAILS

ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ അസാധു നോട്ടുകള്‍ കടത്തി

  
backup
November 30 2016 | 05:11 AM

%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4


ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഹരിയാനയില്‍ നിന്നും നാഗാലാന്റിലേക്ക് കടത്തിയതായി കണ്ടെത്തി. 3.5 കോടി രൂപയാണ് അനധികൃതമായി കടത്തിയതെന്ന് വരുമാന നികുതി വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത് പ്രത്യേകം നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹരിയാനയിലെ ഹിസാറില്‍ നിന്നും നാഗാലാന്റിലെ ദിമാപൂരിലേക്കാണ് നോട്ടുകള്‍ കടത്തിയത്. വിവരമറിഞ്ഞതോടെ ദിമാപൂര്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയ സി.ഐ.എസ്.എഫും ഇന്‍കം ടാക്‌സ് വിഭാഗവും വിമാനത്തില്‍ കര്‍ശന പരിശോധന നടത്തി. നാഗാലാന്റ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരു നേതാവിന്റെ ബന്ധുവായ അമര്‍ജിത് സിങാണ് നോട്ടുകള്‍ കടത്തിയതെന്ന് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥരീകരിച്ചു. ഇത്രയും പണം കടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്‍കംടാക്‌സ് പുറത്തു വിട്ടിട്ടില്ല.
നോണ്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്റിങ് പെര്‍മിഷന്റെ മറവിലാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി അനധികൃത കടത്ത് നടക്കുന്നത്. വിമാനങ്ങള്‍ വഴിയെത്തുന്ന എല്ലാ ലഗേജുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡി.ജി.സി.എ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പന നാളെ മുതല്‍

uae
  •  12 days ago
No Image

കമ്പമലയിൽ തീയിട്ട പ്രതിയെ പിടികൂടിയത് അതിസാഹസികമായി​

Kerala
  •  12 days ago
No Image

അരീക്കോട് ഫുട്ബോൾ സെവന്‍സ് ഫൈനൽ മത്സരം നടക്കാനിരിക്കെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

ആശ വർക്കർമാരുടെ സമരം ഫലം കണ്ടു; 2 മാസത്തെ വേതനം അനുവദിച്ചു

Kerala
  •  12 days ago
No Image

'ഇതെന്റെ അവസാന ഫോണ്‍ കോളായിരിക്കും, ഉടനെ വധശിക്ഷ നടപ്പാക്കും': യുഎഇയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യന്‍ യുവതി 

uae
  •  12 days ago
No Image

ഏഴുമാസം മാത്രം പ്രയമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് തൂക്കുകയര്‍

National
  •  12 days ago
No Image

ലേഖന വിവാദം; തരൂര്‍ രാഹുലിനെയും,ഖാര്‍ഗെയെയും കണ്ടു; മാധ്യമങ്ങളെ കാണാതെ പിന്‍വാതില്‍ വഴി മടക്കം

latest
  •  12 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ നിർണായകമായ താരം അവനായിരിക്കും : മുൻ ഇന്ത്യൻ താരം 

Football
  •  12 days ago
No Image

അന്ന് ഫൈനലിൽ ആ പെനാൽറ്റി എടുക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി: റൊണാൾഡോ

Football
  •  12 days ago
No Image

ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  12 days ago