ഏഴുമാസം മാത്രം പ്രയമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് തൂക്കുകയര്‍
കൊല്‍ക്കത്ത: ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂര്‍വങ്ങളിൽ അപൂര്‍വമായി പരിഗണിച്ച് പ്രതിയെ തൂക്കുകയർ വിധിച്ചത്. പിഞ്ചുകുഞ്ഞിനനോട് ക്രൂരത കാണിച്ച 34 കാരനായ രാജീബ് ഘോഷിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടിയെ കാണാതായ ഉടൻ തന്നെ മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. സ്വന്തം വീട്ടിൽ നിന്നാണ് കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശുചീകരണ തൊഴിലാളിയായ പ്രതി കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. കുട്ടിയുടെ ദേഹത്ത്, സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ മുറിവുകളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ രാത്രിയിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു പൊലീസിന് ലഭിച്ചിരുന്നത്. ഇതിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. എന്നാൽ ദൃശ്യങ്ങളിൽ നിന്ന് പ്രതിക്ക് മുടന്തുണ്ടെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇതാണ് കേസിൽ വഴി തിരിവായത്.ഇത് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് ഏറെ സഹായകരമായത്. ജാർഗാമിലെ ഗോപി ബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്നാണ് രാജീബ് ഘോഷിനെ പൊലീസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."