HOME
DETAILS

കുനിയില്‍ ഇരട്ടക്കൊലക്കേസ് പ്രതി സഊദിയില്‍ അറസ്റ്റില്‍

  
backup
November 30 2016 | 06:11 AM

%e0%b4%95%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d-3

 

ജിദ്ദ: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കീഴുപറമ്പ് ഒത്തുപ്പള്ളിപ്പുറായ സ്വദേശി അബ്ദുല്‍ സബൂര്‍ കോട്ടയെ കേരളാ പൊലിസ് സഊദിയിലെത്തി കസ്്റ്റഡിയില്‍ വാങ്ങി. കേരള പൊലിസിന്റെ നിര്‍ദേശ പ്രകാരം ആറു മാസം മുമ്പ് ജിസാനില്‍ വെച്ച് പ്രതിയെ സഊദി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.
റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേരളാ പൊലിസ് സംഘത്തിന് വിസയിലെ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് പുറത്തിറങ്ങാനായിരുന്നില്ല. പിന്നീട് സഊദി അധികൃതര്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രതി അബ്ദുസബൂറിനേയുമായി കഴിഞ്ഞ ദിവസം ഇവര്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.
2012 ജൂണ്‍ പത്തിന് കുനിയില്‍ അങ്ങാടിയില്‍ വച്ച് ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി വാഹനങ്ങളിലെത്തി കൊളക്കാടന്‍ ഗുലാം ഹുസൈന്‍ എന്ന ബാപ്പുട്ടിയുടെ മക്കളായ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സബൂര്‍. 21 പ്രതികളുള്ള കേസില്‍ 17ാം പ്രതിയായ അബ്ദുല്‍ സബൂര്‍ ഒഴികെയുള്ള എല്ലാവരേയും ഇതിനകം അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ആസൂത്രണത്തില്‍ മുഖ്യപങ്കു വഹിച്ചെന്ന് പൊലിസ് സംശയിക്കുന്ന അബ്ദുല്‍ സബൂര്‍ സംഭവത്തിന് മുമ്പ് 2012 മെയ് മാസത്തില്‍ സഊദിയിലേക്ക് കടക്കുകയായിരുന്നു.
നിലവിലെ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ പ്രകാരം ഒരു പ്രതിയെ കൊണ്ടു പോകാന്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നും പൊലിസ് സംഘം സഊദിയിലെത്തുന്നത്. അന്വേഷണ ചുമതലയുള്ള പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, മലപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പ്രതിയെ കൊണ്ടുപോകുന്നതിനായി റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്.
ഈ കേസില്‍ മറ്റൊരു പ്രതിയായ മുജീബ് റഹ്മാനെ 2013ല്‍ ദോഹയില്‍ വച്ച് ഇന്റര്‍പോള്‍ സഹായത്തോടെയാണ് കേരളാ പൊലിസ് നാട്ടിലെത്തിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago