ഏത് പ്രതിസന്ധിയും നേരിടാന്‍ ജി.സി.സി രാജ്യങ്ങള്‍ സജ്ജമാണ്: മുഹമ്മദ് ബിന്‍ നായിഫ്
ജിദ്ദ: ജി.സി.സി മേഖലയിലെ പ്രതികൂല സാഹചര്യത്തില്‍ ഏത് പ്രതിസന്ധിയും നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സജ്ജമാണെന്ന് സഊദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 35ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങളില്‍ വിഭാഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണം. സുരക്ഷിതമായ സാഹചര്യം നിലനില്ക്കാതെ പുരോഗതി കൈവരിക്കാനാവില്ല. മേഖലയിലെ സുരക്ഷാ വിഷയങ്ങള്‍ യോഗം വിലയിരുത്തി. മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ സുരക്ഷാസഹകരണം ശക്തമാക്കേണ്ടതുണ്ടെന്ന് മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു. ഡിസംബറില്‍ ബഹ്റൈനില്‍ ചേരുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ആവശ്യമായ നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ആല്‍ഥാനി,യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്നഹ്യാന്, കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് ഹമദ് അസ്സബാഹ്, ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ഖലീഫ, ഒമാന്‍ ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ ബൂസഈദി , ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുലത്വീഫ് സയ്യാനി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."