ചാവക്കാട് നഗരത്തിലെ പുതിയ ഗതാഗത മാറ്റം ഇന്നുമുതല്‍
ചാവക്കാട്: നഗരത്തിലെ പുതിയ ഗതാഗത മാറ്റം ഇന്നു മുതല്‍ ആരംഭിക്കും. ചാവക്കാട് നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തില്‍ കഴിഞ്ഞായാഴ്ച്ച ചേര്‍ന്ന ട്രാഫിക് കണ്‍ട്രോള്‍ സമിതിയുടെ പുതിയ തീരുമാനം ഇന്നുമുതല്‍ ആരംഭിക്കും. ഇതനുസരിച്ച് ബൈക്ക്, ഓട്ടോ യാത്രികര്‍ക്ക് പാവറട്ടി ഭാഗത്ത് നിന്ന് നേരെ ബൈപ്പാസ് ജങ്ഷനിലെത്തി ഏനാമാവ് റോഡിലേക്ക് പ്രവേശിക്കാം. നേരത്തെ ഇവര്‍ ബൈപ്പാസ് ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തെക്കെ ബൈപ്പാസ് ജങ്ഷനിലെത്തി ചേറ്റുവ റോഡിലേക്ക് കയറിയാണ് നഗരത്തിലെത്തിയിരുന്നത്. ഇങ്ങനെ നഗരത്തിലെത്തിയാല്‍ തന്നെ ഇവര്‍ക്ക് ട്രാഫിക് ഐലന്റ് പരിസരത്തു നിന്ന് കിഴക്കോട്ട് ഏനാമാവ് റോഡിലേക്ക് തിരിയാതെ വടക്കേ ബൈപ്പാസ് വഴി വീണ്ടും ബൈപ്പാസ് ജങ്ഷനിലെത്തിവേണം ഏനാമാവ് റോഡിലേക്ക് പ്രവേശിക്കാന്‍. ഈ രീതി മാറിയതിനോടൊപ്പം ഏനാമാവ് റോഡിലേക്ക് പ്രവേശിക്കുന്ന ബൈക്ക്, ഓട്ടോ വാഹനങ്ങള്‍ക്ക് ട്രാഫിക് ഐലന്റ് പരിസരത്ത് നിന്ന് ഇനിമുതല്‍ ഇടത്തോട്ട് തിരിഞ്ഞ് ചേറ്റുവ റോഡിലേക്കും പ്രവേശിക്കാം. ചേറ്റുവ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഇനി മുതല്‍ വടക്കേ ബൈപ്പാസ് വഴി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കണം. പിന്നീട് ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്നവര്‍ പതിവ് പോലെ തെക്കെ ബൈപ്പാസിലെത്തി ഇടത്തോട്ട് തിരിയണം. എന്നാല്‍ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്രകണ്ട് ഈ പുതിയ നിയമം അനുസരിക്കുമെന്ന ആകാംക്ഷയിലാണ് നാട്ടുകാര്‍. അതേ സമയം കടപ്പുറം, പൊന്നാനി ഭാഗത്ത് നിന്ന് കുന്നംകുളം, ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് ഈ നിയമം ബാധകമല്ല. പതിവ് പോലെ ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രക്കാരെ പാതിവഴിയിലിറക്കി വിട്ട് ഇവര്‍ക്ക് മുന്നോട്ട് പോകാം. ബസുകള്‍ക്ക് നഗരം ചുറ്റിയാലുള്ള സമയപ്രശ്‌നം കാരണമാണിതെങ്കിലും പൊന്നാനി, കടപ്പുറം ഭാഗത്ത് നിന്നുള്ള യാത്രക്കാരുടെ ദുരിതം അവസാനിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."