നിലമ്പൂര്‍ സംഭവം: വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ മൃതദേഹത്തിനു സമീപം കൂടിനില്‍ക്കുന്ന കേരള പൊലിസ് സേനാംഗങ്ങള്‍ എന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
കേസില്‍ സൈബര്‍ പൊലിസും ഹൈടെക് സെല്ലും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. 2015 ഒക്‌ടോബറില്‍ ഒഡിഷ - ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ദര്‍ഭഗട്ടി എന്ന സ്ഥലത്തു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ നിലമ്പൂരില്‍ നടന്ന സംഭവത്തിന്റേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സംഭവത്തിന്റെ വാര്‍ത്തയും ചിത്രവും ഒഡീഷ ന്യൂസ് ഇന്‍സൈറ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നും ചിത്രം മാത്രം ഡൗണ്‍ലോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് മേധാവി രാജേഷ് ദിവാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."