മലയാളത്തിന്റെ ആഗോളീകരണത്തിന് ഗുണ്ടര്‍ട്ടിന്റെ സേവനം സ്തുത്യര്‍ഹം: എം.ജി.എസ്
കോഴിക്കോട്: മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആഗോളീകരണത്തിന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സേവനം സ്തുത്യര്‍ഹമാണെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പ്രസിദ്ധീകരിച്ച അല്‍ബ്രെഹ്ത് ഫ്രെന്‍സ് രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുസ്തകത്തിന്റെ വിവര്‍ത്തന കൃതി അളകാപുരിയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തച്ഛന്‍ ഭാഷയുടെ പിതാവാണെങ്കില്‍ ഭാഷയുടെ വളര്‍ത്തച്ഛനാണ് ഗുണ്ടര്‍ട്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ കെ. ജയകുമാര്‍ ഐ.എ.എസ് അധ്യക്ഷനായി. അക്കാദമിക് ഡീന്‍ പ്രൊഫ. എം. ശ്രീനാഥന്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കുടുംബാംഗങ്ങളായ ക്രിസ് റ്റോഫ് അല്‍ ബ്രെഹ്ത് ഫ്രെന്‍സ്, ഡോ. മാര്‍ഗരറ്റ് ഫ്രെന്‍സ് എന്നിവര്‍ സംസാരിച്ചു.
പുസ്തക വിവര്‍ത്തനം നടത്തിയ ഡോ. ഹാഫിസ് മുഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. ഡോ. ചെറിയാന്‍ കുനിയോടത്ത് ഗുണ്ടര്‍ട്ട് വിജ്ഞാനീയം അന്വേഷണങ്ങള്‍, സാധ്യതകള്‍ വിഷയത്തില്‍ പ്രഭാഷണം നടത്തി. സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ.എം ഭരതന്‍ സ്വാഗതവും സാഹിത്യ വിഭാഗം ഡീന്‍ പ്രൊഫ. ടി. അനിതകുമാരി നന്ദിയും പറഞ്ഞു.
ഗുണ്ടര്‍ട്ടിന്റെ സ്റ്റുവര്‍ട്ട് മുതല്‍ അഞ്ചലക്കണ്ടി വരെയുള്ള സഞ്ചാരപഥത്തിലെ കര്‍മരംഗങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."