കൊടുവള്ളി നഗരസഭാ തെരുവുവിളക്ക് വിവാദം
കൊടുവള്ളി: നഗരസഭയിലെ തെരവുവിളക്കുകള്‍ കത്തിക്കാന്‍ നടപടിയെടുക്കണമെന്നും പുതിയ വിളക്കുകള്‍ മുഴുവന്‍ ഡിവിഷനുകള്‍ക്ക് തുല്യമായി വീതിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.
നഗരസഭാ സെക്രട്ടറി ബി. ബാബു പ്രസാദ്, കൊടുവള്ളി എസ്.ഐ സി. അബ്ദുല്‍ മജീദ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പുതിയ വിളക്കുകള്‍ ഇന്നു മുതല്‍ മുഴുവന്‍ ഡിവിഷനുകളിലും ക്രമപ്രകാരം തുല്യമായി സ്ഥാപിക്കാനും പഴയ വിളക്കിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുവാനും ചര്‍ച്ചയില്‍ തീരുമാനമായി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ. ബാബു, സി.പി നാസര്‍കോയ തങ്ങള്‍, എം.പി ശംസുദ്ദീന്‍, കാരാട്ട് ഫൈസല്‍, ഇ.സി മുഹമ്മദ്, ഒ.പി റസാഖ്, പി.കെ ഷീബ, സുബൈദ, സലീന മുഹമ്മദ്, ഒ. നിഷിദ, പി.കെ ഷീബ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."