12 പെണ്‍കുട്ടികള്‍ അഭയകേന്ദ്രത്തില്‍: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയായില്ലെന്ന പേരില്‍ പൊലിസ് പിടികൂടിയ 12 പെണ്‍കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ പൊലിസ് നിര്‍ദേശ പ്രകാരം അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി അന്വേഷിക്കും. കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി.മോഹനദാസിന്റേതാണ് ഉത്തരവ്.കര്‍ണാടക, ഒഡീഷ സ്വദേശിനികളാണ് പോലീസ് തടങ്കലില്‍ എറണാകുളം കടവന്ത്ര ശാന്തി ഭവനിലുള്ളത്. അരൂരിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍.
പ്രായ പൂര്‍ത്തിയായില്ലെന്ന പേരിലാണ് അരുര്‍ പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് 96116 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പരിശോധന നടത്തി എല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്ന് കïെത്തിയതായി പരാതിയില്‍ പറയുന്നു.
എന്നിട്ടും പെണ്‍കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ പൊലിസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ആദ്യം കാക്കനാട് മേഴ്‌സി ഹോമിലും പിന്നീട് ശാന്തി ഭവനിലേക്കും മാറ്റി.
പൊലിസ് നിര്‍ദേശ പ്രകാരമാണ് പെണ്‍കുട്ടികള്‍ അന്യായ തടങ്കലിലുള്ളതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി ഇതു സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."