സമഗ്ര നെല്‍കൃഷി വികസന പദ്ധതിക്ക് ആയഞ്ചേരിയില്‍ തുടക്കം
ആയഞ്ചേരി: പഞ്ചായത്ത് സമഗ്ര നെല്‍കൃഷി വികസന പദ്ധതി പ്രകാരം ഏക്കറുകളോളം വ്യാപിച്ചു തരിശായിക്കിടക്കുന്ന നെല്‍വയലുകളെ കൃഷിയോഗ്യമാക്കി ആയഞ്ചേരി റൈസ് വിപണിയിലിറക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തറോപ്പൊയില്‍ പാടശേഖര സമിതിയും ആരാമം കുടുംബശ്രീ യൂനിറ്റും സംയുക്തമായുള്ള നെല്‍കൃഷിയുടെ വിത്തിടല്‍ കര്‍മം കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ടീച്ചര്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ സയിദ് അക്ബര്‍ ബാദുഷാഖാന്‍ പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് പി.എം ഷിജിത്ത്, സ്ഥിരംസമിതി ചെയര്മാന് നൊച്ചാട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, റീന രാജന്, ബ്ലോക്ക് അംഗങ്ങളായ കെ. സാജിദ ടീച്ചര്‍, തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, വാര്‍ഡ് മെമ്പര്‍മാരായ ടി.വി കുഞ്ഞിരാമന് മാസ്റ്റര്‍, ബാബു കുളങ്ങരത്ത്, വി. സൗമ്യ, തൊഴിലുറപ്പ് എന്‍ജിനീയര്‍ ഇല്യാസ്, സി.എച്ച് പത്മനാഭന്, കുടുംബശ്രീ എ.ഡി.എം സി നാസര്‍ ബാബു, സി.ഡി.എസ് രാധ ചാലില്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സജീവന്, അശ്വതി, ജസീറ കിളിയമ്മല്‍, ഹാരിസ് മുറിച്ചാണ്ടി, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, കെ.എം വേണു, കുനിമ്മല്‍ കുഞ്ഞബ്ദുല്ല, ആയഞ്ചേരി രാധാകൃഷ്ണന്, സി.എച്ച് ഒണക്കന്‍, സി.വി കുഞ്ഞുരാമന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."