ഹരിതകേരളം ജില്ലാതല ഉദ്ഘാടനം പനമരത്ത്
കല്‍പ്പറ്റ: ഡിസംബര്‍ എട്ടിന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് മുനിസിപ്പല്‍ വാര്‍ഡുകളിലും നടക്കുന്ന ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ എരനല്ലൂര്‍ ക്ഷേത്രത്തിലെ ഒന്നരയേക്കര്‍ വിസ്തൃതിയുള്ള കുളം നവീകരിച്ചുകൊണ്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും അന്ന് രാവിലെ 9 മണിക്ക് ഏറ്റെടുത്ത വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
പരിപാടി ഏകോപിപ്പിക്കുവാനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍.സോമസുന്ദരലാല്‍ കണ്‍വീനറുമായി സമിതി പ്രവര്‍ത്തിക്കും.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വിജയകുമാറാണ് അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫോണ്‍ 9447746163. വിവിധ ചാര്‍ജ്ജ് ഓഫിസര്‍മാര്‍-കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് 9447397108, പനമരം ബ്ലോക്ക് പഞ്ചായത്തും കല്‍പ്പറ്റ നഗരസഭയും അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍ പി.സി മജീദ് 9447518639, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും നഗരസഭയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ബോബന്‍ ചാക്കോ 9496284473, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നഗരസഭയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ 9495859440.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."