ഒരു ഭവനം പദ്ധതി: 11 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
നെടുമങ്ങാട്: ഭനവരഹിതരായ സാധുക്കള്‍ക്ക് ഒരു ഭവനം പദ്ധതി പ്രകാരം നെടുമങ്ങാട് സമന്വയ സൊസൈറ്റി പണി പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ ദാനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
വീടില്ലാത്ത കുടുംബങ്ങളുടെ വേദന അവരുടേതുമാത്രമല്ല. അതു സമൂഹത്തിന്റെ ആകെ വേദനയാണെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഈ യാഥാര്‍ത്ഥ്യം മനസിലാക്കി അവരെ എങ്ങനെ സഹായിക്കാമെന്നാണ് സമൂഹം അലോചിക്കേണ്ടത്. നമ്മള്‍ അവകാശപ്പെടുന്ന പുരോഗതി നേടണമെങ്കില്‍ എല്ലാപേര്‍ക്കും കിടപ്പാടം ഉണ്ടാകണം. ഇതിനു വേണ്ടി നമ്മുടെ പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് നമുക്ക് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സമന്വയ പ്രസിഡന്റ് ടി.എസ്. വിജയകുമാര്‍ അധ്യക്ഷനായി. പ്രൊഫ. നബീസാ ഉമ്മാള്‍, പാലോട് രവി, കരകുളം കൃഷ്ണപിള്ള, എം.എ.റഹീം, ആനാട് ജയന്‍, നെട്ടറച്ചിറ ജയന്‍, പി.സുകുമാരപിള്ള, സി. ശ്രീധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന പൊതുപ്രവര്‍ത്തകനായ ജെ.എ.റഷീദിനെയും നീന്തലില്‍ ദേശിയ തലത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്തിനെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."