HOME
DETAILS

മാധ്യമ പ്രവര്‍ത്തകരുമായുള്ള പ്രശ്‌നത്തിനു കാരണംസ്ത്രീപീഡനമാണെന്നത് അഭിഭാഷകര്‍ മറക്കരുത്: കെ.ആര്‍. മീര

  
backup
December 04 2016 | 00:12 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%af



കൊല്ലം: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം ഒരു അഭിഭാഷകന്‍ നടത്തിയ സ്ത്രീപീഡനവും അത് വാര്‍ത്തയായതുമായിരുന്നുവെന്നത് അഭിഭാഷകര്‍ മറക്കരുതെന്ന് സാഹിത്യകാരി കെ. ആര്‍ .മീര.  
പുത്തൂര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ 'സ്ത്രീ സുരക്ഷ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബി കമാല്‍പാഷ, ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു കെ .ആര്‍. മീരയുടെ പരാമര്‍ശം. കൈയില്‍ ബ്ലേഡും കുരുമുളക് പൊടിയുമായി സ്വന്തം നാട്ടില്‍ സ്ത്രീക്കു യാത്രചെയ്യേണ്ടി വരുന്നത് അപമാനമാണ്. ഇതിനെതിരേ സമൂഹത്തിന്റെ ചെറുത്തുനില്‍പ്പ് തുടങ്ങേണ്ടത് വീടുകളില്‍ നിന്നു തന്നെയാണെന്നും അവര്‍  പറഞ്ഞു. അനുസ്മരണ സമ്മേളനം ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.  അഭിഭാഷകന്‍ എന്നതിലുപരി നല്ല വ്യക്തിയായിരുന്നു പുത്തൂര്‍ ഗോപാലകൃഷ്ണന്‍എന്ന് ഹൈക്കോടതി ജസ്റ്റിസ് പി .ബി .സുരേഷ് കുമാര്‍ പറഞ്ഞു. കെ .ജി. പ്രസന്നരാജന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago