ഹരിപ്പാട് മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കരിദിനം ആചരിക്കും
ഹരിപ്പാട്: കരുവാറ്റയില്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി ഉപേക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിക്കും.
അന്ന് നിയോജക മണ്ഡലത്തിലെ സ്ഥാപനങ്ങളിലും നിരത്തുകളിലും പ്രതിഷേധ ബാനറുകളും കരിങ്കൊടിയും ഉയര്‍ത്തും, വൈകിട്ട് 4 ന് നങ്ങ്യാര്‍കുളങ്ങര പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും.'മെഡിക്കല്‍ കോളേജ് ഹരിപ്പാടിന്റെ ആവശ്യം ' എന്ന മുദ്രാവാക്യവുമായി 7 ന് കരുവാറ്റയില്‍ സംഘടിപ്പിക്കുന്ന ജനസദസ്സ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാïി ഉദ്ഘാടനം ചെയ്യും.
ജനസദസ്സിന്റെ പ്രചാരണത്തിനായി കരുവാറ്റ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും യു.ഡി.എഫ്.കണ്‍വെന്‍ഷനുകള്‍ നടത്തും.13, 14 തീയതികളില്‍ നിയോജക മണ്ഡലത്തിലെ 60 കേന്ദ്രങ്ങളില്‍ യോഗങ്ങളും പ്രചാരണ ജാഥയും നടത്തും.ഇതോടൊപ്പം ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 25 ന് മുമ്പ് ഒപ്പുശേഖരണവും നടത്തും.
സാധാരണക്കാര്‍ക്കായി മെഡിക്കല്‍ കോളേജ് പദ്ധതി കൊïുവന്നതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആക്ഷേപിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു.
ആലോചനായോഗത്തില്‍ യു.ഡി.എഫ് നിയോ.മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ അനില്‍.ബി.കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ എസ്.രാജേന്ദ്രകുറുപ്പ് ,കെ.പി.സി.സി എക്‌സി.അംഗം കെ.എം രാജു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ എം.ആര്‍.ഹരികുമാര്‍ ,എസ്.വിനോദ്കുമാര്‍, മുഞ്ഞിനാട്ട് രാമചന്ദ്രന്‍ ,എ ഷാജഹാന്‍, ഷംഷാദ് റഹീം, നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."