ആപേക്ഷികതാ സിദ്ധാന്തത്തിന് 100 വയസ്
ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ മുന്നോട്ടുവച്ച സംഭാവനയാണ് വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം. 1915ലാണ് അദ്ദേഹം സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (ഏലിലൃമഹ ഞലഹമശേ്‌ശ്യേ) അവതരിപ്പിച്ചത്. ചുരുക്കരൂപത്തില്‍ ആപേക്ഷികത എന്ന് മാത്രമായും പറയാറുണ്ട്.
വിശിഷ്ട
ആപേക്ഷികതാസിദ്ധാന്തം
വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം രണ്ട് അടിസ്ഥാന പ്രമാണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു
1. ചലനം ആപേക്ഷികമാണ്. ചലനത്തിന് ഒരു ആധാരം ഉണ്ട്.
2. പ്രകാശത്തിന്റെ പ്രവേഗം സ്ഥിരവും കേവലവുമാണ്. പ്രകാശത്തിനാണ് ഏറ്റവും വേഗത.
ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളുപയോഗിച്ചു നിരീക്ഷണം നടത്തുന്ന രീതിക്കനുസരിച്ച് നിരീക്ഷണ ഫലത്തിലും മാറ്റമുണ്ടാവുന്നുവെന്ന് നിരൂപിക്കാനാവും. ഈ അടിസ്ഥാന പ്രമാണങ്ങളിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ കണ്ടെത്തിയ കുറച്ച് നിഗമനങ്ങളുണ്ട്. ഗണിതശാസ്ത്രത്തിന്റെ ശക്തമായ പിന്‍ബലം ഇതിനുണ്ട്.
ദൈര്‍ഘ്യത്തിന്റെ സങ്കോചം
ഏതൊരു വസ്തുവിനും അതിന്റെ നിശ്ചലാവസ്ഥയിലും ചലനാവസ്ഥയിലും തുല്യ നീളമാണെന്നു നാം കരുതുന്നു. എന്നാല്‍ ഒരു വസ്തുവിന്റെ പ്രവേഗം കൂടിക്കൂടി ഏകദേശം പ്രകാശത്തിന്റെ പ്രവേഗത്തിനടുത്തെത്തുമ്പോള്‍ അതിന്റെ നീളം വളരെയധികം കുറയുന്നു എന്ന് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം തെളിയിക്കുന്നു.
സമയം
ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വിപ്ലവകരമായ മറ്റൊരു കണ്ടെത്തലായിരുന്നു സമയം ആപേക്ഷികമാണെന്നുള്ളത്. ഇതു പ്രകാരം നാമോരോരുത്തര്‍ക്കും വ്യത്യസ്ത സമയമാണ് ഉള്ളത്. അതായത് പ്രകാശവേഗത്തില്‍ പോകുന്നയാളുടെ സമയം നിശ്ചലമായി നില്‍ക്കുന്ന ആളേക്കാള്‍ പതുക്കയേനീങ്ങൂ. ഇതുമായി ബന്ധപ്പെട്ട് രസകരമായൊരു ഉദാഹരണമുണ്ട്.
ഇരട്ടകളുടെ വൈരുദ്ധ്യം
സെക്കന്റില്‍ 260,000 കി.മി വേഗത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ഒരു റോക്കറ്റ് സങ്കല്‍പ്പിക്കുക. ഇതില്‍ കയറി ഇരട്ടക്കുട്ടികളിലൊരാള്‍ ഒരു പ്രപഞ്ചസര്‍ക്കീട്ടു നടത്തുകയും മറ്റേയാള്‍ നാട്ടില്‍ വിശ്രമിക്കുകയും ചെയ്‌തെന്നു കരുതുക. നാട്ടില്‍ താമസിച്ചയാള്‍ക്ക് പത്തു വയസുകൂടുമ്പോള്‍ സഞ്ചാരിക്ക് അഞ്ച് വയസേ കൂടുകയുള്ളൂ. ഈ വൈരുദ്ധ്യത്തെ ഇരട്ടകളുടെ വൈരുദ്ധ്യം എന്നുപറയുന്നു.
ദ്രവ്യമാന വ്യത്യാസം
വളരെ വേഗത്തില്‍ പോകുന്ന ഒരു വസ്തുവിന്റെ പിണ്ഡത്തിലും വത്യാസം വരുന്നതായി ആപേക്ഷികതാ സിദ്ധാന്തം പറയുന്നു. പ്രവേഗം കൂടുംതോറും പിണ്ഡം കൂടുന്നു. പ്രകാശ വേഗത്തിലെത്തുമ്പോള്‍ പിണ്ഡം അനന്തമാകുന്നു. ഒരിക്കലും പിണ്ഡമുള്ള ഒരു വസ്തുവിന് പ്രകാശ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയില്ല എന്നു പറയുന്നത് ഇതിനാലാണ്.
ദ്രവ്യവും ഊര്‍ജവും രണ്ടായാണ് വളരെക്കാലം മുന്‍പുമുതല്‍ മനുഷ്യന്‍ പരിഗണിച്ചിരുന്നത്. ദ്രവ്യം, ഊര്‍ജം എന്നിവ തമ്മില്‍ പരസ്പരം മാറ്റാവുന്നതാണെന്ന കേവലസത്യം കണ്ടുപിടിച്ചത് ഐന്‍സ്‌റ്റൈന്‍ ആയിരുന്നു.
ആപേക്ഷികതയെപ്പറ്റി
ഐന്‍സ്‌റ്റൈന്‍
'ഒരു സുന്ദരിയുമായി സംസാരിച്ചിരിക്കുമ്പോള്‍ കടന്നു പോയ ഒരു മണിക്കൂര്‍ ഒരു സെക്കന്റായേ തോന്നൂ. എന്നാല്‍ കത്തി ജ്വലിക്കുന്ന വിറകിനടുത്ത് ഒരു സെക്കന്റ് ഒരു മണിക്കൂറായി തോന്നും. ഇതാണ് ആപേക്ഷികത. 1905ലാണ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ തന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം (ടുലരശമഹ ഞലഹമശേ്‌ശ്യേ) ആവിഷ്‌കരിച്ചത്. പത്തുവര്‍ഷത്തിനു ശേഷം 1915ല്‍ അദ്ദേഹം സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (ഏലിലൃമഹ ഞലഹമശേ്‌ശ്യേ) അവതരിപ്പിച്ചു. നിരീക്ഷണം നടത്തുന്ന രീതിക്കനുസരിച്ച് നിരീക്ഷണ ഫലത്തിലും മാറ്റമുണ്ടാവുന്നുവെന്ന് വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം പറയുന്നു.
ഗുരുത്വാകര്‍ഷണം മൂലം വസ്തുകള്‍ക്കനുഭവപ്പെടുന്ന ഭാരവും ത്വരണവും വിശദീകരിക്കുകയാണ് സാമാന്യ ആപേക്ഷികതാസിദ്ധാന്തം ചെയ്തത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗതികശാസ്ത്ര വിപ്ലവമായി ആപേക്ഷികതാ സിദ്ധാന്തത്തെ കാണാം. ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം ബലതന്ത്രത്തിന്റെയും വരവോടു കൂടി ശാസ്ത്രത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ ക്ലാസിക്കല്‍ ഭൗതികമെന്നും ക്വാണ്ടം ഭൗതികമെന്നും രണ്ടായി മാറ്റപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."