HOME
DETAILS

കാളികാവ് 'പ്ലാസ്റ്റിക് മുക്തഗ്രാമം' പദ്ധതിക്ക് തുടക്കം

  
backup
December 04 2016 | 19:12 PM

%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae

 

കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തഗ്രാമമായി പ്രഖ്യാപിക്കുന്നു. ഇന്നലെ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് 'പ്ലാസ്റ്റിക് മുക്തഗ്രാമം' പദ്ധതിക്ക് അംഗീകാരമായത്.
പഞ്ചായത്തിലെ ഓരോ വാര്‍ഡുകളേയും രണ്ടു മേഖലകളാക്കിത്തിരിച്ച് രണ്ട് കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ നാലുടീമുകളായി തിരിഞ്ഞ് വാര്‍ഡുകളിലെ പ്ലാസ്റ്റിക് ശേഖരിച്ച് സംരക്കരിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിനടപ്പിലാക്കുന്നതിന്റെ ഭാഗമായി വാര്‍ഡുകളില്‍ നിന്നുള്ള വികസനസമിതി അംഗങ്ങള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ക്ലബ് ഭാരവാഹികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്ന് പഞ്ചായത്ത് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ പ്രസിഡന്റ് വി.പി.എ നാസര്‍ അധ്യക്ഷനായി.
സെക്രട്ടറി മത്തായി, വൈസ് പ്രസിഡന്റ് സുഫൈറ, അംഗങ്ങളായ എന്‍ സൈതാലി, കരുവത്തില്‍ നജീബ്, പി.ടി ഹാരിസ്, സകരിയ സംസാരിച്ചു.

അതിജീവനത്തിന് കരുത്തേകി ഭിന്നശേഷി ദിനാചരണംപെരിന്തല്‍മണ്ണ: ആടിയും പാടിയും വരകളാലും വര്‍ണ്ണങ്ങളാലും വിസ്മയം തീര്‍ത്തും അവരൊത്തുചേര്‍ന്നപ്പോള്‍ പകര്‍ന്നു കിട്ടിയത് അതിജീവനത്തിനുള്ള കരുത്ത്. പെരിന്തല്‍മണ്ണ ബി.ആര്‍.സി സംഘടിപ്പിച്ച ഭിന്നശേഷിദിനാചരണമാണ് പരിമിതികളെല്ലാം മറന്ന് തങ്ങളുടെ കഴിവുകള്‍ പങ്കുവയ്ക്കുവാന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവസരമൊരുക്കിയത്.
പെരിന്തല്‍മണ്ണ നഗരസഭയുടെ സാന്ത്വനം അംഗങ്ങളും കൂടെ ചേര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് ആവേശമായി. സസ്‌നേഹം എന്ന പേരില്‍ ബി.ആര്‍.സി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായിരുന്നു ദിനാചരണം.
പെരിന്തല്‍മണ്ണ ബി.ആര്‍.സിയും നഗരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പുലാമന്തോള്‍, ഏലംകുളം, താഴേക്കോട്, ആലിപ്പറമ്പ്, വെട്ടത്തൂര്‍, കുഴാറ്റൂര്‍, മേലാറ്റൂര്‍, എടപ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ പി.ടി ശോഭന അധ്യക്ഷയായി. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കമലം, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സിനി, നഗരസഭാ കൗണ്‍സിലര്‍മാരായ കാരയില്‍ സുന്ദരന്‍, അമ്പിളി മനോജ്, എ.ഇ.ഒമാരായ കെ.ജെ അജിത്‌മോന്‍, കെ.ടി സുലൈഖ, ഡയറ്റ് ഫാക്കല്‍റ്റി കെ മുഹമ്മദ് ബഷീര്‍, മീര രാമദാസ്, പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രതിനിധികളായ രമേശ് കോത്തായപ്പുറത്ത്, പ്രസാദ് എന്നിവര്‍ സംസാരിച്ചു. ബി.പി.ഒ പി മനോജ്കുമാര്‍ സ്വാഗതവും ട്രെയിനര്‍ ടി.വി മോഹനകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ദേശീയ ശിശുക്ഷേമ അവാര്‍ഡ് - 2015 വ്യക്തിഗത ജേതാവ് കെ.ആര്‍ രവി, ശാസ്ത്രമേളയില്‍ ജില്ലാതലത്തില്‍ എ ഗ്രേഡ് നേടിയ പി അക്ഷയ്, പി.ടി മുഹമ്മദ് യഫ്‌ലം എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago