HOME
DETAILS

അറിവുപകരുന്നതിന് രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് തരംതിരിവില്ല; ഭയവും

  
backup
December 04 2016 | 19:12 PM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%81%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%a7%e0%b4%be%e0%b4%95%e0%b5%83

 

രുളായി
കരുളായി: 'അറിവില്ലാത്തവര്‍ക്കു വിദ്യ പകരുകയാണ് ഒരധ്യാപകന്റെ കര്‍ത്തവ്യം, അതു നാട്ടിലെ കുട്ടികള്‍ക്കായാലും കാടിന്റെ മക്കള്‍ക്കായാലും. അതിനെന്തിനു മാവോവാദികളെ ഭയക്കണം'- ചോദിക്കുന്നതു രാധാകൃഷ്ണന്‍ മാസ്റ്ററാണ്. കരുളായി ഉള്‍വനത്തിലെ പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന മു@ക്കടവ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനാണ് രാധാകൃഷ്ണന്‍ മാസ്റ്റര്‍.
കരുളായി വനത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടത്തിനു ശേഷം വനപാലകരും മറ്റുള്ളവരും കാട്ടില്‍ ജോലിക്കുപോകാന്‍ ഭയന്നുനില്‍ക്കുമ്പോള്‍ ആദിവാസി കുട്ടികളുടെ പഠനം മുടക്കാതെ പ്രവര്‍ത്തി ദിവസങ്ങളിലെല്ലാം കാടുതാ@ി മു@ക്കടവ് ബദല്‍ സ്‌കൂളിലെത്തുന്നു@് ചെറുപുഴയിലെ പുളിതൊടി രാധാകൃഷ്ണന്‍ മാസ്റ്ററെന്ന ഈ ഗുരുനാഥന്‍. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി പത്തോളം ആദിവാസി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
രാവിലെ എട്ടരയോടെ ചെറുപുഴയില്‍നിന്നു വനപാത താ@ിയാണ് രാധാകൃഷ്ണന്‍ വിദ്യാലയത്തിലെത്തുന്നത്. ഒരു ദിവസം സ്‌കൂളിലെത്തിയില്ലെങ്കില്‍ ഈ കുട്ടികളുടെ പഠനം മുടങ്ങുമെന്നു മാത്രമല്ല, ഒരു ദിസത്തെ ഉച്ച ഭക്ഷണവും കുരുന്നുകള്‍ക്കു നഷ്ടമാകും. ഈ സാധാരണ കുട്ടികളുടെ ഒരു നേരത്തെ ഭക്ഷണം താന്‍ കാരണം മുടങ്ങരുതെന്ന ദൃഢനിശ്ചയവും ഈ അധ്യാപകന്‍ ജീവന്‍ പണയപ്പെടുത്തി സ്‌കൂളിലെത്തുന്നതിനു പിന്നിലു@്.
എട്ടു വര്‍ഷമായി ഈ അധ്യാപകന്‍ ഇവിടെ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ച് കാടുതാ@ി ഇവിടെയെത്തുന്ന ഈ അധ്യാപകര്‍ കൈപ്പറ്റിയിരുന്നത് കേവലം തുച്ഛമായ വേതനം മാത്രമായിരുന്നു. അതു കൃത്യമായി കിട്ടുന്നുമില്ല. ഈ അടുത്തക്കാലത്തായി പതിനായിരം രൂപയായി ഇവരുടെ വേതനം ഉയര്‍ത്തിയെങ്കിലും മൂന്നു മാസമായി ഇതും മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞയാഴ്ച മാവോവാദികളെ പൊലിസ് വെടിവച്ചു കൊന്ന കടുന്നക്കാപ്പില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമേ ഈ സ്‌കൂളിലേക്കുള്ളൂ. കഴിഞ്ഞ മാസം മു@ക്കടവില്‍ നടന്ന വെടിവയ്പും ഈ വിദ്യാലയത്തിനു സമീപത്താണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago
No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

International
  •  2 months ago