ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ സഊദി അറേബ്യ
ദമ്മാം :ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുന്നില്‍ സമ്മാനിക്കുന്നത് സഊദി അറേബ്യയെന്നു കണക്കുകള്‍. രാജ്യ ത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ തോതനുസരിച്ചുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നല്‍കുന്നത് .സഊദി നല്‍കുന്ന സഹായ തുകയുടെ വലിപ്പമനുസരിച്ച് ലോകത്ത് നാലാം സ്ഥാനമാണ് രാജ്യത്തിന്. അമേരിക്കയും ബ്രിട്ടണും ജര്‍മ്മനിയുമാണു സൗദിക്ക് മുമ്പിലുള്ളത്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ സഹായ ധനത്തിന്റെ വലിപ്പത്തിലും സൗദിയാണു മുന്‍പന്തിയില്‍. 2014 ല്‍ സൗദി അറേബ്യ 5400 റിയാലിന്റെ സഹായമാണു നല്‍കിയിട്ടുള്ളത്. കിംഗ് സല്മാന്‍ റിലീഫ് സെന്റര്‍ തലവന്‍ ഡോ: അബ്ദുല്ല റബീഅയാണു ഔദ്യോഗിക സഹായത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.
സഹായങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കിംഗ് സല്മാന്‍ റിലീഫ് സെന്ററില്‍ വിദേശ മന്ത്രാലയം, ധന മന്ത്രാലയം, സൗദി ഡെവലപ്‌മെന്റ് ഫണ്ട്, യു.എന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം എന്നിവയെല്ലാം പങ്കാളികളാണ്.
യമനു മാത്രം നല്‍കിയ 274 ദശ ലക്ഷം ഡോളര്‍ നല്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ്. രാഷ്ട്രീയ മത വംശീയ ലക്ഷ്യങ്ങളോ താത്പര്യങ്ങളോ ഇല്ലാതെ സഹായങ്ങള്‍ ചെയ്യുന്ന സൗദി ലോകത്തെ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം അധികൃതര്‍ പറഞ്ഞു.
മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ നിശ്ചിത ശതമാനം വിദേശ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനു സമ്പന്ന ,വികസിത രാജ്യങ്ങള്‍ നീക്കി വെക്കണമെന്നാണു യു.എന്‍ ലക്ഷ്യമിടുന്നത് . എന്നാല്‍ ഇതിന്റെ രണ്ടര ഇരട്ടിയിലധികമാണു സൗദി നിലവില്‍ നല്‍കിപ്പോരുന്നത്.
കഴിഞ്ഞ വര്‍ഷം സൗദിയുടെ സഹായമെത്തിയത് 80 രാജ്യങ്ങള്‍ക്കാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയുടെ സഹായം ഏറ്റവും കൂടുതല്‍ കൈപ്പറ്റിയത് ലെബനോനാണ്. ഇറാഖ്, യമന്‍, സിറിയ, പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, ഫലസ്തീന്‍, ചൈന, സോമാലിയ, സുഡാന്‍, മ്യാന്മര്‍, തുര്‍ക്കി, ഹൈത്തി, ഈജിപ്ത്, മൗറിത്താനിയ, സെനഗല്‍, നൈജര്‍, ഛാഡ്, താജിക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണു യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."