മൈക്രോമാക്‌സിന്റെ കാന്‍വാസ് ഇവോക് സ്മാര്‍ട്ട് ഫോണ്‍
കൊച്ചി: മൊബൈല്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്, കാന്‍വാസ് ഇവോക് ശ്രേണി അവതരിപ്പിച്ചു. ലോകത്തിലെ 10-ാമത്തെ വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ കൂടിയായ മൈക്രോമാക്‌സ് യുവ വര്‍ക്കിംഗ് പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍, 415 1.4 ഗെഹാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസര്‍, 3 ജിബി റാം, 13 എംപി കാമറ എന്നിവയെല്ലാം പുതിയ സ്മാര്‍ട്‌ഫോണിനെ വ്യത്യസ്തമാക്കുന്നു. ഗ്രാഫിക്‌സ്, പിക്‌സല്‍ എന്നിവ സ്‌ക്രീനിലെത്തിക്കുന്ന അഡ്രിനോ 450 ജിപിയു ആണ് മറ്റൊരു ശ്രദ്ധേയ ഘടകം. 300 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.
5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ 1280 ഃ 720 റസലൂഷനോടുകൂടിയതാണ്. കോണിംഗ് ഗോറില്ല ഗ്ലാസ് 3 ആണ് സ്‌ക്രീനില്‍ 16 എം വര്‍ണ്ണം വിരിയിക്കുന്നത്. 13 എംപി എഎഫ് പിന്‍കാമറ, 5പി ലാര്‍ഗന്‍ ലെന്‍സോടുകൂടിയതാണ്. 5എംപി എഎഫ് മുന്‍കാമറ, ആന്‍ഡ്രോയ്ഡ് ലോലിപോപ് 5.1.1, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 4.0 എന്നിവയാണ് മറ്റ് ഘടകങ്ങള്‍. കറുപ്പു നിറത്തിലുള്ള പുതിയ സ്മാര്‍ട്ട്‌ഫോണിന് 8499 രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."