ഒാരുവെള്ളത്തില് വിത്തിറക്കല്‍ നാടിന്റെ ആഘോഷമായി
വടകര: വടകര-മാഹി കനാല്‍ നവീകരണം പൂര്‍ത്തിയാക്കാത്തതിനാല്‍ ഉപ്പുവെള്ളം കയറി നെല്‍കൃഷി നടത്താനാകാതെ വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന കന്നിനട വയലില്‍ ജനകീയ കൂട്ടായ്മയില്‍ വിത്തിറക്കി.
പ്രദേശത്തെ ഒരു ഹെക്ടറില്‍ കൂടുതല്‍ വരുന്ന മലോപറമ്പ് താഴെ വയലിലാണ് ഉപ്പിനെ പ്രതിരോധിക്കുമെന്ന് കൃഷിവകുപ്പ് പറയുന്ന 'ഏഴോം' വിത്തിറക്കിയത്.
വാര്‍ഡ് മെമ്പര്‍ ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ സൂപ്പി തിരുവള്ളൂര്‍, എം.പി ബാബു, അജിത മാണിക്കോത്ത്, ആര്. മജീദ്, ടി.പി മുഹമ്മദ്, മോളി, കമലമോഹന് തുടങ്ങിയവരാണ് കൂട്ടായ്മയില്‍ ഉള്ളത്.
സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്, അംഗങ്ങളായ എഫ്.എം മുനീര്‍, ടി.കെ ബാലന്, പി.എം ബാലന്, എം.സി പ്രേമചന്ദ്രന്, ആര്. മൊയ്തു, പാട്ടുപുര നാണു, എം.പി മൊയ്തു, റീജ ഗണേശ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."