ഭിന്നശേഷി വാരാഘോഷം സ്പര്‍ശം 2016 സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ പരിധിയില്‍ വരുന്ന നാല് പഞ്ചായത്തുകളിലെ മുഴുവന്‍ സ്‌കൂളുകളിലെയും ഭിന്നശേഷി തിരിച്ചറിഞ്ഞ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ സ്പര്‍ശം 2016 സംഘടിപ്പിച്ചു. മജീഷ്യനായെത്തി പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു.
അപ്രതീക്ഷിതമായി ഉദ്ഘാടകനെ മജീഷ്യന്‍ വേഷത്തില്‍ കണ്ട സദസ്സ് അമ്പരന്നു. ഒരു പ്രൊഫഷണല്‍ മജീഷ്യന്റെ ചടുതലയോടെ മാജിക് ഇനങ്ങള്‍ എം.എല്‍.എ പുറത്തെടുത്തു. ഉദ്ഘാടന പ്രസംഗത്തില്‍ ഭിശേഷിയുള്ള കുട്ടികള്‍ക്കായും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുതിനുമായും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ലോകപ്രശസ്ത ഗിന്നസ് ബുക്ക് ജേതാവായ പ്രൊഫസര്‍ ഇ.കെ.പി നായരുടെ സാന്നിധ്യത്തിലും ശിക്ഷണത്തിലുമാണ് അദ്ദേഹം പ്രോഗ്രാം അവതരിപ്പിച്ചത്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവായ മജീഷ്യന്‍ പ്രൊഫ. ഇ.കെ.പി നായര്‍ ലോകറെക്കോര്‍ഡ് ജേതാവ് അഞ്ജു റാണി ജോയ് എന്നിവരെ അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം ആദരിച്ചു. കൂവപ്പടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ റിസോഴ്‌സ് അധ്യാപകരെയും തെറാപ്പിസ്റ്റിനെയും ജില്ലാ പഞ്ചായത്തുമെമ്പര്‍ ബേസില്‍ പോള്‍ ആദരിച്ചു.
പെരുമ്പവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കല്ലു പെന്‍സില്‍ ഐ.ഇ.ഡി.സി ബുക്ക്‌ലെറ്റ് പ്രകാശനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ് നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരായിരിന്നിട്ടും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി നിര്‍വഹിച്ചു. കീഴില്ലം യൂ.പി.എസ് സ്‌കൂളിലെ ഭിന്നശേഷിക്കാരനായ മനു ജോസ് വരച്ച ചിത്രപുസ്തക പ്രകാശനം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത സുകു നിര്‍വ്വഹിച്ചു. ഭിന്നശേഷി വാരാഘോഷവുമായി ബന്ധപ്പെട്ട് കൂവപ്പടി ബി.ആര്‍.സി നടത്തിയ പോസ്റ്റേഴ്‌സ് മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ.പി വര്‍ഗീസ് നിര്‍വഹിച്ചു. ഗൃഹാധിഷ്ഠിത കുട്ടികള്‍ക്കായുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം സംഘടനാ പ്രതിനിധി സിബി അടപ്പൂര്‍ നിര്‍വ്വഹിച്ചു.
മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗീസ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.ജി പൗലോസ്, രായമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ഷാജി, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായ ഇ.എന്‍ സജീഷ്, ലളിതകുമാരി മോഹനന്‍, വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ പ്രീത എല്‍ദോസ്, സാബു. കെ വര്‍ഗീസ്, ഷീബ ചാക്കപ്പന്‍, ലീന ജോയ്, മുടക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.കെ അനസ്, അധ്യാപക സംഘടന പ്രതിനിധി എം.ബി ബഷീര്‍, നാഗഞ്ചേരി മന മാനേജിങ് ഡയറക്ടര്‍ ജോബി ഐസക് എന്നിവര്‍ സംസാരിച്ചു. കൂവപ്പടി ബി.പി.ഒ പി ജ്യോതിഷ് സ്വാഗതവും ട്രെയിനര്‍ സാമി പോള്‍ നന്ദിയും.പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."