വ്യാപാര സ്ഥാപനത്തില്‍ നിന്നും മൂന്നര കിലോ ചന്ദനം പിടികൂടി
ചെറുതോണി: ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും ചന്ദനം പിടികൂടി. മൂന്നര കിലോ ചന്ദനമാണ് പെരിയാര്‍ ട്രഡേഴ്സില് നിന്നും പൊലിസ് പിടികൂടിയത്. സ്ഥാപന ഉടമ കരിമ്പന്‍ സ്വദേശി പുലിയിറങ്കല് വീട്ടില്‍ സജി (45) യെ പൊലിസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള ഹൈറേഞ്ച് സ്പൈഡേഴ്സ് സംഘമാണ് ചന്ദനം പിടികൂടിയത്.
സ്ഥാപനത്തില്‍ ചന്ദന ബിസിനസ് ഉണ്ടെന്നുള്ള രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറെ നാളുകളായി സ്ഥാപനം പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്ഷേത്രജീവനക്കാരുടെ വേഷത്തില്‍ പൊലിസെത്തി ചന്ദനം ആവശ്യപ്പെട്ടു. എട്ടു കഷ്ണങ്ങളായ മൂന്നരകിലോ ചന്ദനം 28000 രൂപയ്ക്ക് സ്ഥാപന ഉടമ വില പറഞ്ഞ് ഉറപ്പിച്ചു.
അത്രയും പണം കൈയ്യിലില്ലാതിരുന്ന പൊലിസുകാര്‍ തിരിച്ചു പോകുകയും പണവുമായി വീണ്ടും തിരികെ എത്തുകയും ചന്ദനം കൈമാറുന്നതിനിടയില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ കരിമ്പനിലെയും, ഗാന്ധിനഗര്‍ കോളനിയിലെയും വസതികളില്‍ പൊലിസ് റെയ്ഡ് നടത്തി. എസ്.ഐ വി.ആര് വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. എ.എസ്.ഐ സി വി ഉലഹന്നാന്, സജി .എന്‍. പോള്‍, എബ്രഹാം ഐസക്, രാജേഷ്, സജിമോന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."