21 റെയില്‍വേ സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തുന്നു സഹായവുമായി സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു സ്ഥാപനങ്ങള്‍
തിരുവനന്തപുരം: 21 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരണത്തിനായി ഒരുങ്ങുന്നു. സഹായിക്കാന്‍ അഞ്ചു സ്ഥാപനങ്ങളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (സിയാല്‍) കൊച്ചി മെട്രോ കോര്‍പറേഷന്‍, കേരള ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, ടെക്‌നോപാര്‍ക്ക്, കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സെസൈറ്റി എന്നീ സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയത്. ഈ സ്ഥാപനങ്ങളെ പദ്ധതിയുമായി ഏകോപിക്കാന്‍ ഗതാഗതവകുപ്പ് സെക്രട്ടറിയെയും നിയോഗിച്ചു.
സര്‍ക്കാരുമായും റെയില്‍വേയുമായും,സ്ഥാപനങ്ങളുമായും ഏകോപന ചുമതല ഗതാഗത സെക്രട്ടറി വഹിക്കും.
രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു.
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ഇതിനായി രൂപ അനുവദിക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ സഹായത്തോടെയാണ് നവീകരിക്കാന്‍ തീരുമാനിച്ചത്.
റെയില്‍വേ വികസനത്തിന് പ്രത്യേക കമ്പനി രൂപം നല്‍കി പദ്ധതിയില്‍ സഹകരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് സഹകരിക്കാന്‍ തയാറാകുന്ന സ്ഥാപനങ്ങളെ കിഫ്ബിയുമായി യോജിപ്പിച്ച് പദ്ധതി നടപ്പാക്കാമെന്ന് തീരുമാനം മാറ്റുകയായിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, തിരുവല്ല, കായംകുളം, കോട്ടയം, ചെങ്ങന്നൂര്‍, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് ടൗണ്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നീ സ്റ്റേഷനുകളാണ് നവീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."